ദുബായ്, അബുദാബി എമിറേറ്റുകള്‍ക്ക് പിന്നാലെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കാന്‍ ഷാര്‍ജയും
2024 ജനുവരി ഒന്നോടെ ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പൂര്‍ണമായും നിരോധിക്കുകയാണ് ലക്ഷ്യം.ഇതിന്‍റെ ഭാഗമായി ഒക്ടോബര്‍ 1 മുതല്‍ ഔട്ട്ലെറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കാന്‍ തുടങ്ങും.
2024 ജനുവരി 1 മുതല്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെയും വസ്തുക്കളുടെയും വ്യാപാരം, ഉല്‍പാദനം, ഇറക്കുമതി എന്നിവ എമിറേറ്റില്‍ അനുവദിക്കില്ല. പകരം, പരിസ്ഥിതി സൗഹൃദ ബാഗുകളും പുനരുപയോഗിക്കാവുന്ന ബാഗുകളും ഉപഭോക്താക്കള്‍ക്ക് നല്‍കും.
പ്ലാസ്റ്റിക് മലിനീകരണത്തിന്‍റെ അപകടങ്ങളില്‍ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പൂര്‍ണ്ണമായും നിരോധിക്കുന്നത് വരെ കുറയ്ക്കുകയെന്നുളളതാണ് പദ്ധതി. പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം നല്‍കുന്ന റീസൈക്കിള്‍ ചെയ്ത ബാഗുകള്‍ മുനിസിപ്പല്‍ അഫയേഴ്സ് വകുപ്പ് അംഗീകരിച്ച സുസ്ഥിരതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പാക്കും.







