Home വാഹനം ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ഇതിനൊന്നും പണം കൊടുക്കേണ്ട.

ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ഇതിനൊന്നും പണം കൊടുക്കേണ്ട.

ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ എന്തെല്ലാം ആക്‌സസറീസ് സൗജന്യമായി ലഭിക്കും എന്നതിനെക്കുറിച്ച് ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേര്‍ക്കും കൃത്യമായ ധാരണയുണ്ടാകില്ല. ചില വാഹനനിര്‍മ്മാതാക്കള്‍ സൗജന്യമായി നല്‍കുന്ന ആക്‌സസറീസിന് മറ്റ് ചില കമ്പനികള്‍ പണം ഈടാക്കുകയും ചെയ്യാറുണ്ട്. ഇത് പലപ്പോഴും ഉപഭോക്താവും വാഹന ഡീലര്‍മാരും തമ്മില്‍ തര്‍ക്കത്തിനും ഇടയാക്കാറുണ്ട്. എന്നാലിപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തതയുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ഹെല്‍മെറ്റ്, സാരി ഗാര്‍ഡ്, പിന്‍സീറ്റ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കുള്ള കൈപ്പിടി, നമ്പര്‍ പ്ലേറ്റ്, റിയര്‍ വ്യൂ മിറര്‍ എന്നിവ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ സൗജന്യമായി ലഭിക്കുമെന്ന് കേരള പോലീസ് പറയുന്നു. കേരള മോട്ടോര്‍ വാഹന ചട്ടം 138 (എഫ്)ല്‍ ഇവ സൗജന്യമായി നല്‍കണമെന്ന് പറയുന്നുണ്ട്. ഇപ്രകാരം നല്‍കാത്ത ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുമെന്നും കേരളപോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.