Home വിനോദം മൂന്നു കൊല്ലം മുന്‍പ് മുങ്ങിയ ഭര്‍ത്താവ് ടിക്ടോകില്‍;കയ്യോടെ പിടികൂടി ഭാര്യ.

മൂന്നു കൊല്ലം മുന്‍പ് മുങ്ങിയ ഭര്‍ത്താവ് ടിക്ടോകില്‍;കയ്യോടെ പിടികൂടി ഭാര്യ.

മൂന്ന് വര്‍ഷം മുമ്പ് മുങ്ങിയ ഭര്‍ത്താവിനെ ടിക്ടോക് വഴി തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് വില്ലുപുരം സ്വദേശി ജയപ്രദ. ഇവരുടെ ഭര്‍ത്താവ് കൃഷ്ണഗിരി സ്വദേശിയായ സുരേഷ് 2016ല്‍ ആരോടും പറയാതെ ഒരു ദിവസം അപ്രത്യക്ഷനാവുകയായിരുന്നു. ഒരുപാട് സ്ഥലങ്ങളില്‍ അന്വേഷിച്ചിട്ടും ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. രണ്ട് കുട്ടികളുമായി തനിച്ച് കഴിയുന്നതിനിടെ ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് ജയപ്രദയുടെ ബന്ധു ഒരു ടിക്ടോക് വീഡിയോ കാണാന്‍ ഇടയായി. ഇതില്‍ സുരേഷുമായി രൂപസാദൃശ്യമുള്ള ആള്‍ തന്റെ ഭര്‍ത്താവ് തന്നെയെന്ന് ജയപ്രദ തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ വില്ലുപുരം പോലീസ് ഇടപെടുകയും ഇയാളെ ഹൊസൂരില്‍ നിന്നും കണ്ടെത്തുകയുമായിരുന്നു.