Home ആരോഗ്യം ഉറക്കക്കുറവ് ഉണ്ടോ? നല്ല ഉറക്കം കിട്ടാന്‍ ചില പൊടിക്കൈകളുണ്ട്.

ഉറക്കക്കുറവ് ഉണ്ടോ? നല്ല ഉറക്കം കിട്ടാന്‍ ചില പൊടിക്കൈകളുണ്ട്.

നല്ല ഉറക്കം കിട്ടുകയെന്നത് പലര്‍ക്കും ഒരു സ്വപ്നമാണ്. ടെൻഷന്‍, പലവിധ സമ്മർദ്ദങ്ങൾ, ആശങ്ക, ജോലിയിലെ പ്രശ്നങ്ങള്‍, വീട്ടിലെ പ്രശ്നങ്ങള്‍…ഇങ്ങനെ നിരവധി പ്രശ്നങ്ങൾ.
എല്ലാം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നാൽ ഉറക്കം വരാത്ത അവസ്ഥ. വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കില്‍ പിന്നെ അടുത്ത ദിവസത്തെ കാര്യം പറയുകയും വേണ്ട. നന്നായി, ആഴത്തില്‍ ഉറങ്ങാന്‍ ഇതാ ചില പൊടിക്കൈകൾ.


പണ്ട് മുത്തശ്ശി കഥ പറഞ്ഞ് ഉറക്കിയത് ഓര്‍മയില്ലേ. അതേ മാര്‍ഗ്ഗം ഇന്നും പരീക്ഷിക്കാം. കഥകള്‍ കേള്‍ക്കുക. മൊബൈലിലോ ഓഡിയോ ബുക്കുകളിലൂടെയോ മറ്റോ..
ഇത് തലച്ചോറിനെ റിലാക്സ് ചെയ്യിക്കും. പതിയ ഉറക്കത്തിലേക്ക് പോകും.
ഉറക്കം വരാത്തതിന്റെ ഒരു കാരണം ചിലപ്പോള്‍ കിടക്കയുടെ പ്രശ്നമാകാം. ആഴ്ന്നുറങ്ങാന്‍ സഹായിക്കുന്ന, എന്നാല്‍ ശരീരത്തിന് രാവിലെ വേദനയുണ്ടാക്കാത്ത തരത്തിലുള്ള കിടക്ക വേണം ഉറങ്ങാന്‍ ഉപയോഗിക്കാന്‍. ലാഭം നോക്കി കിടക്ക വാങ്ങിയാല്‍ ശരീരത്തിന് പണി കിട്ടും.


ഉറങ്ങുന്നത് മുമ്പ് വെളിച്ചമെല്ലാം ഓഫ് ചെയ്തേക്കുക. പ്രത്യേകിച്ച് നീല വെളിച്ചം.കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങി എല്ലാ ഗാഡ്ജറ്റുകളില്‍ നിന്നു വരുന്ന വെളിച്ചവും ഇല്ലാതാക്കുക.
സ്ലീപ് ഡിസ്ഓര്‍ഡര്‍ ഉള്ളവര്‍ക്ക് ഉത്തമമാണ് ചെറി ജ്യൂസ്. കിടക്കും മുമ്പ് ഒരു ഗ്ലാസ് ചെറി ജ്യൂസ് ആകാം. ഉറക്ക ഘടനയെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഇതിലുണ്ട്.
അപ്പോൾ ഗുഡ് നൈറ്റ്…