Home ആരോഗ്യം നിങ്ങൾക്ക് വിഷാദ രോഗമുണ്ടോ? കാരണം ഇതാവാം..

നിങ്ങൾക്ക് വിഷാദ രോഗമുണ്ടോ? കാരണം ഇതാവാം..

ദീർഘനേരം ഓഫീസിൽ ഇരുന്നു ജോലി ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ കൂടുതൽ സമയം ഓഫീസിലിരുന്നു ജോലി ചെയ്യുന്നത് വിഷാദത്തിലേയ്ക്ക് നയിക്കുമെന്ന് പഠനം. ആഴ്ചയിൽ 55 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്കാണ് വിഷാദം പിടികൂടാനുള്ള സാധ്യത. സ്ത്രീകളിൽ ഈ സാധ്യത ഇരട്ടിയാണെന്ന് അമേരിക്കയിൽ നടത്തിയ പഠനം പറയുന്നു. എപ്പിയെമിയോളി ആൻഡ് കമ്യൂണിറ്റി ഹെൽത്ത് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്.


ദീർഘനേരം ജോലി ചെയ്യുന്ന സ്ത്രീകളുടെ വയസ്സ്, ജീവിതസാഹചര്യം, കുട്ടികൾ, കുടുംബം, ജോലിയോടുള്ള താൽപര്യം എന്നി ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവരിലാണ് ഏറ്റവും കൂടുതൽ വിഷാദ ലക്ഷണങ്ങൾ കാണുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ആളുകളുമായി കൂടുതൽ ഇടപെടേണ്ടി വരുന്ന ജോലി ചെയ്യുന്നവർക്കാണ് ഈ പ്രശ്നം ഏറ്റവും കൂടുതൽ കാണുന്നതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.