Home അറിവ് കോവിഡ് വാക്സിന്‍: ഇന്ത്യയുടെ മൃഗങ്ങളിലെ ആദ്യ ഘട്ട പരീക്ഷണം വിജയകരമെന്ന് ശാസ്ത്രഞ്ജര്‍

കോവിഡ് വാക്സിന്‍: ഇന്ത്യയുടെ മൃഗങ്ങളിലെ ആദ്യ ഘട്ട പരീക്ഷണം വിജയകരമെന്ന് ശാസ്ത്രഞ്ജര്‍

കോവിഡിനെതിരെയുള്ള ഇന്ത്യയുടെ വാക്സിന്‍ പരീക്ഷണം ആദ്യ ഘട്ടത്തില്‍ വിജയകരമാണെന്ന് ശാസ്ത്രഞ്ജര്‍. മൃഗങ്ങളിലാണ് ആദ്യ ഘട്ടം പരീക്ഷിച്ചത്. ഐ.സി.എം.ആറും ഭാരത് ബയോടെകും ചേര്‍ന്ന് രാജ്യത്തെ 12 സ്ഥാപനങ്ങളിലാണ് കോവാക്സിന്റെ പരീക്ഷണം നടത്തുന്നത്.

20 കുരങ്ങന്‍മാരിലായിരുന്നു ആദ്യ ഘട്ട പരീക്ഷണം. അഞ്ച് കുരങ്ങുകളടങ്ങുന്ന നാല് ഗ്രൂപ്പുകളാക്കി തിരിച്ച് വാക്‌സിന്‍ നല്‍കുകയായിരുന്നു. ഇതില്‍ രണ്ടാമത്തെ ഡോസ് നല്‍കിയപ്പോള്‍ കൊവിഡിനെതിരായ ആന്റിബോഡിയുണ്ടായെന്നാണ് ഗവേഷകര്‍ പറയുന്നത്.

എന്നാല്‍ ഓക്‌സഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ കൊവിഡ് വാക്‌സിനായി ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയായ ആസ്ട്രസെനക്കയുടെ പരീക്ഷണം താല്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. കൊവിഡ് വാക്‌സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാതരോഗം പിടിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.