ലോക്ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്ച അറിയാം. ലോക്ഡൗണ്‍ ഇളവുകളുടെ നാലാം ഘട്ടത്തില്‍ ഒമ്പതു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളുകളിലെത്തുന്നതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അടുത്തയാഴ്ച സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും.
കുട്ടികള്‍ക്ക് അധ്യാപകരില്‍ നിന്ന് സംശയ ദൂരീകരണത്തിനായി സ്വമേധയാ സ്‌കൂളിലെത്താനാണ് കേന്ദ്രം അനുമതി നല്‍കിയത്. സെപ്റ്റംബര്‍ 21 മുതല്‍ ഈ ഇളവുകള്‍ നടപ്പാകുമ്പോള്‍ സംസ്ഥാനത്ത് അത് എങ്ങനെ വേണമെന്നതു സംബന്ധിച്ചാകും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക.