Home ആരോഗ്യം കുടലിന്റെ ആരോഗ്യത്തിനും വേണം ഭക്ഷണങ്ങള്‍; ഇവ കഴിച്ച് നോക്കൂ

കുടലിന്റെ ആരോഗ്യത്തിനും വേണം ഭക്ഷണങ്ങള്‍; ഇവ കഴിച്ച് നോക്കൂ

ന്തരികാവയവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കുടല്‍. ദഹന വ്യവസ്ഥയുടെ നിലനില്‍പ്പിന് ഏറ്റവും അത്യാവശ്യം. കുടലിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം

കുടലിലെ നല്ല ബാക്ടീരിയകളെ സജീവമായി നിലനിര്‍ത്താന്‍ മാമ്പഴം സഹായിക്കും. ദിവസം ഒരു മാമ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് ജേണല്‍ ഓഫ് ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്. മാത്രമല്ല ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.

തൈര് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനുമെല്ലാം തൈര് മികച്ചൊരു ഭക്ഷണമാണ്. തൈര് കുടലിലെ പ്രോബയോട്ടിക്‌സ് ഫംഗസ്, ബാക്ടീരിയ എന്നിവ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.

നമ്മള്‍ സാധാരണയായി ആഹാരം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെളിച്ചെണ്ണയും കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. വെളിച്ചെണ്ണയിലെ ആന്റി വൈറല്‍, ആന്റിമൈക്രോബയല്‍, ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ എന്നിവ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് സഹായിക്കും.

ഒമേഗ -3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് സാല്‍മണ്‍ മത്സ്യം. ഇത് കുടലിനെ സുഖപ്പെടുത്തുന്നതിന് ഏറെ ഫലപ്രദമാണ്.
ഒമേഗ -3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് സാല്‍മണ്‍ മത്സ്യം. ഇത് കുടലിനെ സുഖപ്പെടുത്തുന്നതിന് ഏറെ ഫലപ്രദമാണ്.

സവാളയില്‍ പ്രീബയോട്ടിക്‌സ് കൂടുതലാണ് നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കും. ദഹനം എളുപ്പമാക്കാനും സവാള കഴിക്കുന്നത് ഏറെ ഫലപ്രദമാണ്.