Home അറിവ് കോവിഡ് വ്യാപന നിരക്ക് ഉയരുന്നു; മൂന്നാം തരംഗം മുന്‍കൂട്ടി കാണണമെന്ന് കേന്ദ്രസംഘം

കോവിഡ് വ്യാപന നിരക്ക് ഉയരുന്നു; മൂന്നാം തരംഗം മുന്‍കൂട്ടി കാണണമെന്ന് കേന്ദ്രസംഘം

രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇതിനിടെ സംസ്ഥാനത്ത് പ്രതിവാര കോവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്നതായി കണക്കുകള്‍. നാലു ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. മേയ് പകുതിയോടെ കുറഞ്ഞു തുടങ്ങിയിരുന്ന നിരക്ക് ജൂണ്‍ ആദ്യം മുതല്‍ വീണ്ടും നേരിയ തോതില്‍ കൂടിത്തുടങ്ങി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്നാണ് ഈ കണക്കുകള്‍ നല്‍കുന്ന മുന്നറിയിപ്പെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ സ്ഥിതി ആശങ്കാജനകമല്ലെന്നും എന്നാല്‍ തുടരണമെന്നുമാണ് ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തിയത്.

മൂന്നാം തരംഗം മുന്‍കൂട്ടി കണ്ട് ജാഗ്രതയോടെ നടപടികളെടുക്കണമെന്ന് സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ രോഗബാധിതരുടെ സമ്പര്‍ക്കപട്ടിക കണ്ടെത്തുന്നത് ശക്തമാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നാല്‍ കേസുകള്‍ കൂടും.

കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് നല്‍കിയ ഇളവുകളെത്തുടര്‍ന്നായിരുന്നു കേസുകള്‍ കൂടിയതെന്ന് കേന്ദ്രസംഘം മുന്നറിയിപ്പ് നല്‍കുന്നു. ഈ വര്‍ഷവും ഓണാഘോഷക്കാല
ത്ത് ഇതേ സാഹചര്യമാകും ഉണ്ടാവുക. കേസുകള്‍ കൂടാതിരിക്കാന്‍ നല്ല ജാഗ്രത വേണമെന്നും കേന്ദ്രസംഘം നിര്‍ദേശം നല്‍കി. കേന്ദ്രസംഘം ഇന്ന് കൊല്ലത്തും നാളെ പത്തനംതിട്ടയിലും സന്ദര്‍ശനം നടത്തും.