Home അറിവ് കോവിഷീല്‍ഡ്; കേന്ദ്രം ഉടന്‍ അപ്പീല്‍ നല്‍കും

കോവിഷീല്‍ഡ്; കേന്ദ്രം ഉടന്‍ അപ്പീല്‍ നല്‍കും

കോവിഷീല്‍ഡ് വാക്‌സീന്റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാവുന്ന രീതിയില്‍ കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ അടുത്ത ദിവസം തന്നെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയടക്കമുള്ളവരുമായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. വിജയകുമാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സുപ്രീം കോടതിയെ നേരിട്ടു സമീപിക്കാനാവുമെങ്കിലും ഈ ഘട്ടത്തില്‍ വേണ്ടെന്നാണ് തീരുമാനം.

കിറ്റെക്‌സ് നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. പണമടച്ചു വാക്‌സീന്‍ എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് ലഭിക്കാവുന്ന രീതിയില്‍ പോര്‍ട്ടലില്‍ മാറ്റം വരുത്താനാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.