Home നാട്ടുവാർത്ത സംസ്ഥാന ലോട്ടറി തട്ടിപ്പായി മാറുന്നുവോ? പ്രൈസ് അടിക്കുന്നില്ലെന്ന് ഏജൻറുമാർ.

സംസ്ഥാന ലോട്ടറി തട്ടിപ്പായി മാറുന്നുവോ? പ്രൈസ് അടിക്കുന്നില്ലെന്ന് ഏജൻറുമാർ.

വിൻ–വിൻ, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമൽ, കാരുണ്യ, പൗർണമി എന്നിങ്ങനെ ഏഴു ലോട്ടറികളാണു സർക്കാർ പുറത്തിറക്കുന്നത്. ഇതിൽ കാരുണ്യ ലോട്ടറികൾക്ക് നാൽപതും മറ്റുള്ള ലോട്ടറികൾക്ക് മുപ്പത് രൂപയുമാണ് വില. ദിവസവും പ്രിൻറ് ചെയ്യുന്ന ലോട്ടറികളുടെ എണ്ണം ഒരു കോടി എണ്ണത്തിന് മുകളിൽ വരും. അതായത് 30 രൂപയുടെ ലോട്ടറി ചുരുങ്ങിയത് 30 കോടി രൂപക്ക് മുകളിലാണ് വിൽപന. എന്നാൽ സമ്മാനത്തുക നൽകുന്നതോ? വളരെ ചെറിയ ശതമാനം മാത്രവും.
ടിക്കറ്റ് വർധിപ്പിച്ചതിന് ആനുപാതികമായി സമ്മാന ഘടനയോ ഏജന്റുമാരുടെ കമ്മീഷനോ വർധിപ്പിച്ചിട്ടില്ല.
ഫലത്തിൽ സമ്മാന സാധ്യത വളരെ കുറഞ്ഞതായി വിൽപനക്കാർ ചൂണ്ടിക്കാണിക്കുന്നു.
ഭാഗ്യ പരീക്ഷകരെ ആകർഷിക്കാൻ നിലവിലെ രീതി കൊണ്ട് കഴിയില്ലെന്നു വിൽപനക്കാർ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് ഏകദേശം രണ്ട് ലക്ഷത്തിന് മുകളിൽ ആളുകളാണ് ലോട്ടറി വിൽപനയുമായി ബന്ധപ്പെട്ട് ഉപജീവനം തേടുന്നത്. ഇതിൽ തന്നെ അമ്പത് ശതമാനത്തിലധികം പേർ അംഗപരിമിതരോ ആരോഗ്യ സ്ഥിതി മോശമായവരോ ആണ്. ലോട്ടറി സർക്കാരിന് വരുമാനം കൂട്ടാനുള്ള ഉപാധിയായി മാത്രം കാണാതെ ഭാഗ്യക്കുറി ഘടന ആകർഷകമാക്കണമെന്നാണ് ഇവർക്ക് പറയാനുള്ളത്.