Home ആരോഗ്യം കുടിയൻമാർ അറിയേണ്ട പ്രാഥമിക പാഠങ്ങൾ.

കുടിയൻമാർ അറിയേണ്ട പ്രാഥമിക പാഠങ്ങൾ.

പൊതുവെ മദ്യത്തെ മൂന്നായി തിരിക്കാം. ബിയർ,വൈൻ, സ്പിരിറ്റുകൾ. ആൽക്കഹോളിന്റെ അളവും നിർമാണരീതിയിലെ വ്യത്യാസവും അനുസരിച്ചാണ് ഈ തരം തിരിവ്. ഈഥൈൽ ആൽക്കഹോൾ ആണ് എല്ലാ മദ്യങ്ങളിലെയും പ്രധാന ചേരുവ. ഓരോ ഇനം മദ്യത്തിലും അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവാണ് അതിന്റെ വീര്യം നിർണയിക്കുന്നത്.

ബിയർ -മദ്യപിക്കുന്നവർ ആദ്യം രുചിച്ചു നോക്കുന്നത് ബിയർ ആണെന്നാണ് പൊതുവെയ്പ്. ആൽക്കഹോളിന്റെ അളവ് ബിയറിൽ കുറവാണ്.എന്നാൽ വിപണിയിൽ സ്ട്രോങ് ബിയർ കിട്ടും. ധാന്യങ്ങളിൽനിന്നും ലഭിക്കുന്ന അന്നജം അഥവാ സ്റ്റാർച്ച് പുളിപ്പിച്ചാണ് ബിയർ ഉണ്ടാക്കുന്നത്. ഫെർമെന്റേഷൻ പ്രകിയയിലൂടെയാണ് സ്റ്റാർച്ചിനെ പുളിപ്പിക്കുന്നത്. ഇതിനായി യീസ്റ്റും ചേർക്കുന്നു.
ഗോതമ്പ്, ചോളം, ബാർലി തുടങ്ങിയ ധാന്യങ്ങൾ ബിയർ നിർമിക്കാനായി ഉപയോഗിക്കും. ഹോപ് എന്ന സസ്യത്തിന്റെ പൂവ് കൂടി ചേർക്കുമ്പോൾ ബിയറിന് ഇളം ചവർപ്പും പ്രത്യേകരുചിയും ലഭിക്കുന്നു. യീസ്റ്റിന്റെ പുളിപ്പിക്കാനുള്ള ശേഷിയനുസരിച്ച് ബിയറിന്റെ വീര്യത്തിലും മാറ്റമുണ്ടാവും. പെട്ടെന്ന് പുളിപ്പിക്കുന്ന യീസ്റ്റിൽ നിന്നും എയ്തൽ എന്ന ബിയർ ലഭിക്കും. പതുക്കെ പുളിപ്പിക്കുന്ന യീസ്റ്റ് ആണെങ്കിൽ ലാഗർ എന്ന ബിയർ ലഭിക്കും. എയ്തൽ ബിയറിന് മധുരം കൂടും. ബിയർ കുപ്പിയിലാക്കുമ്പോൾ അതിൽ കാർബൺ ഡൈ ഓക്സൈഡ് കയറ്റും. ബിയർ ശീതീകരിച്ച് ചിൽഡ് ബിയർ ആക്കിമാറ്റുന്നു. നിർമ്മാണത്തിന് ഉപയോഗിച്ച ധാന്യത്തിന്റെ നിറമായിരിക്കും ബിയറിന് ഉണ്ടാവുക.

വീഞ്ഞ് -മുന്തിരിച്ചാറ് പുളിപ്പിച്ചാണ് സാധാരണയായി വീഞ്ഞ് ഉണ്ടാക്കുന്നത്. പുളിപ്പിക്കാൻ യീസ്റ്റ് ഉപയോഗിക്കുന്നു. മറ്റു പഴവർങ്ങളിൽ നിന്നും വീഞ്ഞ് ഉണ്ടാക്കാറുണ്ട്. മുന്തിരിയുടെ ഗുണത്തിനനുസരിച്ചാണ് വീഞ്ഞ് തരം തിരിക്കുന്നത്. ഒരൊറ്റ വർഷം വിളവെടുത്ത മുന്തിരികൊണ്ടുണ്ടാക്കുന്ന വീഞ്ഞാണ് വിന്റേജ് വൈൻ. 10 മുതൽ 15 ശത മാനം വരെ ആൽക്കഹോൾ അംശം സാധാരണയായി വീഞ്ഞിൽ ഉണ്ടാവും. വീഞ്ഞിൽ മറ്റ് മദ്യങ്ങൾ ചേർത്ത് വീര്യം കൂട്ടാറുണ്ട്. ഇതാണ് ഫോർട്ടിഫൈഡ് വൈൻ. നുരഞ്ഞുപൊന്തുന്ന വീഞ്ഞ് സ്പാർക്സിങ് വൈൻ എന്നറി യപ്പെടുന്നു. ചില്ലുകുപ്പിയിൽ കോർക്കിട്ടടച്ചാണ് വൈൻ സൂക്ഷിക്കുക.പഴകുംതോറും വീഞ്ഞിന് ഗുണവും വീര്യവുമേറും.

ഷാംപെയ്ൻ -ഒരുതരം വീഞ്ഞ് തന്നെയാണ് ഷാംപെയ്ൻ. ആഘോഷവേളകളിൽ കുപ്പി കുലുക്കി പരസ്പരം ചീറ്റുന്ന മദ്യം ഈ ഷാംപെയ്ൻ ആണ്. വീഞ്ഞ് കുപ്പിയിലാക്കിയശേഷം വീണ്ടും പുളിപ്പിച്ച് കാർബൺഡൈഓക്സസൈഡ് നിറയാൻ അനുവദിക്കുന്നു. ഇതിനായി സക്കാരോമൈസിസ് സെർവീസിയ എന്ന യീസ്റ്റ് ആണ് വീഞ്ഞിൽ ചേർക്കുന്നത്. രണ്ടാമതും ഫെർമെന്റേഷൻ നടക്കാൻ രണ്ടു വർഷത്തോളം എടുക്കും. മൂന്നു വർഷമാകുമ്പോഴേക്കും നന്നായി കാർബൺ ഡൈഓക്സൈഡ് നിറഞ്ഞ് ഷാംപെയ്ൻ മുക്കും. ഇങ്ങനെ കാർബൺഡൈ ഓക്സൈഡ് നിറച്ച വീഞ്ഞാണ് ഷാംപെയ്ൻ.
ഫ്രാൻസിലെ ഷാംപെയ്ൻ പ്രവിശ്യയിൽ നിർമിക്കുന്നതിനാലാണ് ഈ പേർ വന്നത്. യീസ്റ്റിനൊപ്പം ചേർക്കുന്ന പഞ്ചസാരയുടെ അളവനുസരിച്ചാണ് ഷാംപെയ്ൻ തരംതിരിക്കുന്നത്. കറുത്ത മുന്തിരിയിൽനിന്ന് ഉണ്ടാക്കുന്ന ഷാംപെയ്നാണ് ബ്ലാങ്ക് ഡിനോയർ.ഷാംപെയ്ൻ വിളമ്പുന്ന നീണ്ട കഴുത്തുള്ള ഗ്ലാസാണ് ഷാംപെയ്ൻ ഫ്ളൂട്ട്, ഷാംപെയ്ൻ കുപ്പി തുറക്കുമ്പോഴുള്ള ശബ്ദം ലവിങ് വിസ്പർ എന്നറിയപ്പെടുന്നു.

റം- കരിമ്പിൽ നിന്നും ലഭിക്കുന്ന മൊളാസ്സ്, കരിമ്പുനീർ എന്നിവ പുളിപ്പിച്ചും വാറ്റിയുമാണ് റം നിർമിക്കുന്നത്. ശരിക്കും പറഞ്ഞാൽ വാറ്റുമദ്യം തന്നെ.
സ്പിരിറ്റിന്റെ തോത്, ഗുണം, പഴക്കം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് റമ്മിന്റെ തരംതിരിവ്. ഓരോ രാജ്യക്കാരും അവരവർക്കിഷ്ടമുള്ള അളവിൽ സ്പിരിറ്റടങ്ങിയ റം തിരഞ്ഞെടുക്കുന്നു. 35 മുതൽ 65 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ റം ഇന്ത്യയിൽ വിൽക്കപ്പെടുന്നുണ്ട്.
മരവീപ്പകളിൽ സൂക്ഷിക്കുന്ന റമ്മാണ് ഗോൾഡ് അഥവാ അംബർ റം. സുഗന്ധദ്രവ്യങ്ങൾ ചേർത്താൽ റം സ്പൈസ്ഡ് റം ആയി. കൂടുതൽ പഴക്കം ചെന്ന റം ആണ് ഡാർക്ക് അഥവാ ബ്ലാക്ക് റം. കൃത്രിമരുചികൾ ചേർത്ത് ഫ്ളേവേഡ് റം തയ്യാറാക്കുന്നു. മരവീപ്പയിൽ ഏറെക്കാലം സൂക്ഷിക്കുന്ന റം ആണ് ഓൾഡ് കാസ്ക.

ബ്രാൻഡി -കത്തിച്ച വൈൻ എന്ന വാക്കിൽ നിന്നാണ് ബ്രാൻഡി ഉണ്ടാവുന്നത്. മുന്തിരിതന്നെയാണ് ബ്രാൻഡിയുടെയും അടിസ്ഥാനം. അത്താഴത്തിനുശേഷം കഴിക്കുന്ന മദ്യം ആയാണ് പാശ്ചാത്യർ ബ്രാൻഡിയെ കണക്കാക്കുന്നത്. പുളിപ്പിച്ച മുന്തിരി ജ്യൂസിൽ നിന്നാണ് ഗ്രേപ് ബ്രാൻഡി ഉണ്ടാക്കുന്നത്.
കൊന്യാക്, അർമന്യാക് തുടങ്ങിയവ ഗ്രേപ് ബ്രാൻഡിയാണ്. ഫ്രാൻസിലെ കൊന്യാകിൽ നിന്നുണ്ടാക്കുന്ന ബ്രാൻഡിയെ മാത്രമേ കൊന്യാക്സ് എന്നു പറയാറുള്ളത്. 16 ഡിഗ്രി സെൽഷ്യസിൽ താഴെ സൂക്ഷിച്ചാൽ ബ്രാൻഡിക്ക് രുചിയേറും. പഴക്കമനുസരിച്ചാണ് ബ്രാൻഡിയെ തരംതിരിക്കുന്നത്.

വിസ്കി -രണ്ടുതരത്തിലുണ്ട് വിസ്കി. മാൾട്ടും ഗ്രെയിനും. ധാന്യം കുതിർത്താൽ അതിൽ ബാക്ടീരിയകൾ പെരുകും. ഇത് ഉണക്കിയെടുത്തശേഷം വാറ്റും. ഉണക്കിയെടുക്കുന്ന ധാന്യമാണ് മാൾട്ട്. ഇത്തരത്തിലുണ്ടാക്കുന്ന വിസ്കിയാണ് മാൾട്ട് വിസ്കി. അല്ലാതെയുണ്ടാക്കുന്നവയാണ് ഗ്രെയ്ൻ വിസ്കി.
മാൾട്ട് വിസ്കിയുടെ കലർപ്പാണ് വാറ്റഡ് മാൾട്ട്. വിവിധ ഡിസ്റ്റിലറികളിൽ നിന്നുള്ള വിസ്കികൾ കലർത്തി ഒന്നാക്കുന്നതാണ് ബ്ലെൻഡഡ് മാൾട്ട്. ഒറ്റ ഡിസ്റ്റിലറിയിൽ നിന്നുള്ളത് സിംഗിൾ മാൾട്ട് വിസ്കി. മാൾട്ടും ഗ്രെയ്നും കലർത്തിയാൽ അത് ബ്ലെൻഡഡ് വിസ്കിയായി.