Home അന്തർദ്ദേശീയം മൊസാദ് – ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാന്‍ ശേഷിയുള്ള പരുന്തുകൾ.

മൊസാദ് – ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാന്‍ ശേഷിയുള്ള പരുന്തുകൾ.

സാങ്കേതിക, പ്രതിരോധ മേഖലകളിൽ അദ്ഭുത മുന്നേറ്റം നടത്തിയ രാജ്യമാണ് ഇസ്രയേൽ. കേരളത്തിന്റെ പകുതിയോളം മാത്രം വലുപ്പമുള്ള ഇസ്രയേലിന്റെ വീരകഥകൾ ലോകരാജ്യങ്ങൾ അത്ഭുതത്തോടെയാണ് കാണുന്നത്. രാജ്യത്തിനെതിരെ ഏതൊരു ആക്രമണം ഉണ്ടായാലും തന്ത്രപരമായി നേരിടുന്നതിൽ മുന്നിൽ നിൽക്കുന്ന രാജ്യവും ഇസ്രയേൽ തന്നെ. രഹസ്യാന്വേഷണത്തിന്റെ കാര്യത്തിൽ അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങള്‍ പോലും ഇസ്രയേലിന്റെ മൊസാദിന് പിന്നിലാണ്.ഇസ്രയേല്‍ എന്ന ചെറിയരാജ്യത്തിന്റെ സുരക്ഷ മൊത്തമായി വഹിക്കുന്ന അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ചാരസംഘടന – അതാണ് മൊസാദ്. മൊസാദിന്റെ നേതൃത്വത്തിൽ രാജ്യത്തെ പൗരൻമാരെ രക്ഷിച്ച ഒരു സംഭവമാണ് ‘എന്റെബെ മിഷൻ’ അഥവാ മിഷൻ തണ്ടർബോൾട്ട്. ആ സംഭവം നടന്നത് 1979 ജൂലൈ 4 നാണ്. ചിറകുവിരിച്ചു നില്‍ക്കുന്ന പരുന്തിന്റെ ചിത്രമാണ് മൊസാദിന്റെ എംബ്ലം. ആ ചിത്രത്തിലുണ്ട് എല്ലാം. ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാന്‍ നടക്കുന്ന പരുന്തുകളാണവര്‍. 1949 ഡിസംബര്‍ 13ന് രൂപീകരിച്ചതു മുതല്‍ ഇന്നുവരെ ബുദ്ധിയിലും ശക്തിയിലും മൊസാദിനെ കടത്തിവെട്ടുന്ന ഒരു ചാരസംഘടന ഉണ്ടായിട്ടില്ല. സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെജിബി, അമേരിക്കയുടെ സിഐഎ എന്നിവയുടെയെല്ലാം സ്ഥാനം എക്കാലവും മൊസാദിനു പിന്നിലാണ്. അതി സങ്കീര്‍ണമായ പല ഓപ്പറേഷനുകളും ഏറ്റെടുത്ത മൊസാദ് നേടിയ വിജയങ്ങള്‍ ഏവരേയും അമ്പരപ്പിക്കുന്നതാണ്. മൊസാദിലേക്ക് ആളുകളെ റിക്രൂട്ടു ചെയ്യുന്നതുപോലും അതീവ രഹസ്യമായാണ്. കൂട്ടത്തില്‍ ഒരാള്‍ ഒറ്റിയാല്‍ അയാളുടെ ആയുസ് എണ്ണപ്പെട്ടെന്നാണ് മൊസാദിന്റെ നിയമം.