Home ആരോഗ്യം കാന്‍സര്‍ സാധ്യത കുറയ്ക്കാം; ഈ അഞ്ച് ഭക്ഷണങ്ങള്‍ ശീലമാക്കൂ

കാന്‍സര്‍ സാധ്യത കുറയ്ക്കാം; ഈ അഞ്ച് ഭക്ഷണങ്ങള്‍ ശീലമാക്കൂ

പ്പോള്‍ കാന്‍സര്‍ രോഗം സര്‍വസാധാരണമാണ്. നമുക്ക് പരിചയമുള്ള ഒരാള്‍ക്കെങ്കിലും ഈ രോഗം ഇല്ലാതിരിക്കില്ല എന്ന അവസ്ഥ വന്നിരിക്കുകയാണ്. പലരുടെയും ധാരണ ക്യാന്‍സര്‍ ജീവനെടുക്കുന്ന രോഗമാണെന്നാണ്. എന്നാല്‍ നമുക്കിടയില്‍ തന്നെ കാന്‍സറിനെ അതിജീവിച്ച എത്രയോ പേരുണ്ട്. രോഗത്തിന്റെ അടയാളങ്ങളും ലക്ഷണങ്ങളും നേരത്തെ തന്നെ മനസ്സിലാക്കി ചികിത്സിച്ചാല്‍ ഈ രോഗത്തേയും നമുക്ക് അതിജീവിക്കാം.

ഇത്തരം അടയാളങ്ങളും ലക്ഷണങ്ങളും കാന്‍സര്‍ ബാധിച്ചിരിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്താണെന്നും അത് എത്ര വലുതാണെന്നും അവയവങ്ങളെയോ ടിഷ്യുകളെയോ എത്രമാത്രം ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കാന്‍സര്‍ ശരീരത്തില്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടയാളങ്ങളോ ലക്ഷണങ്ങളോ പ്രത്യക്ഷപ്പെടാം.

പുകവലി, വറുത്ത ഭക്ഷണങ്ങളും ചുവന്ന മാംസവും ഉള്‍പ്പെടെയുള്ള മോശം ഭക്ഷണക്രമം, മദ്യപാനം, പരിസ്ഥിതി മലിനീകരണം, അണുബാധകള്‍, സമ്മര്‍ദ്ദം, അമിതവണ്ണം എന്നിവ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ചില ഘടകങ്ങളാണ്. എല്ലാ വര്‍ഷവും ഫെബ്രുവരി 4 നാണ് ലോക കാന്‍സര്‍ ദിനം ആചരിക്കുന്നത്.

‘ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സംസ്‌കരിച്ച ഭക്ഷണവും ശുദ്ധീകരിച്ചതും മായം കലര്‍ന്നതും പായ്ക്ക് ചെയ്തതുമായ ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കാന്‍സര്‍ പ്രതിരോധത്തിക്കുന്നതിന് പ്രധാന ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം.

കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ മികച്ചതാണ് ഗ്രീന്‍ ടീ. ഇജിസിജി എന്നറിയപ്പെടുന്ന ആന്റിഓക്സിഡന്റ് ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. സെല്ലുലാര്‍ നാശത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും അവ സഹായിക്കുന്നു. ഗ്രീന്‍ ടീ അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. രണ്ട് മാസം ദിവസവും നാല് കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരഭാരം, ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ), അരക്കെട്ടിന്റെ ചുറ്റളവ്, സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം എന്നിവയില്‍ ഗണ്യമായ കുറവുണ്ടായതായി നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച്ച് വ്യക്തമാക്കുന്നു.

കൂണില്‍ ധാരാളം ഔഷധഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തിന് പ്രധാനമായ വിറ്റാമിന്‍ ഡി കൂണില്‍ അടങ്ങിയിട്ടുണ്ട്. ജപ്പാനിലും ചൈനയിലും ക്യാന്‍സര്‍ ചികിത്സകള്‍ പൂര്‍ത്തീകരിക്കാന്‍ ചില കൂണ്‍ പതിവായി ഉപയോഗിക്കുന്നു. ക്യാന്‍സര്‍ പരിചരണത്തില്‍ മാത്രമല്ല, അണുബാധകള്‍ക്കും മറ്റ് രോഗങ്ങള്‍ക്കും ചികിത്സിക്കാനായി കൂണ്‍ ഉപയോഗിച്ച് വരുന്നുവെന്നും എംഡി ആന്‍ഡേഴ്‌സന്‍ ഇന്റഗ്രേറ്റീവ് മെഡിസിന്‍ സെന്ററിലെ ഫിസിഷ്യനായ സന്തോഷി നാരായണന്‍ പറഞ്ഞു.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കാന്‍സര്‍ വിരുദ്ധ ഭക്ഷണങ്ങളിലൊന്നുമാണ് ബ്രൊക്കോളി. അവ നന്നായി പാചകം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. വേള്‍ഡ് ക്യാന്‍സര്‍ റിസര്‍ച്ച് ഫണ്ടിനായി നടത്തിയ നൂറുകണക്കിന് ക്ലിനിക്കല്‍ പഠനങ്ങളുടെ അവലോകനമനുസരിച്ച്, പ്രോസ്റ്റേറ്റ്, ശ്വാസകോശം, വന്‍കുടല്‍, സ്തനം, മൂത്രസഞ്ചി, കരള്‍, കഴുത്ത്, വായ, അന്നനാളം, ആമാശയം എന്നിവയിലെ അര്‍ബുദങ്ങള്‍ക്കെതിരെ ബ്രൊക്കോളി കൂടുതല്‍ സംരക്ഷണം നല്‍കുന്നു.

ആപ്പിളില്‍ കാണപ്പെടുന്ന വിവിധ ആന്റിഓക്സിഡന്റുകള്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു. ‘എപിജെനിന്‍’ എന്ന സംയുക്തം അടങ്ങിയ ഏതൊരു ഭക്ഷണവും ശ്വാസകോശം, ചര്‍മ്മം, വന്‍കുടല്‍ എന്നിവിടങ്ങളിലെ കാന്‍സര്‍ സാധ്യത അകറ്റുന്നു. ആപ്പിള്‍, ചെറി, മുന്തിരി, സെലറി, ചമോമൈല്‍ ടീ, എന്നിവയില്‍ അപിജെനിന്‍ കാണപ്പെടുന്നു.

കിവിപഴം കഴിക്കുന്നത് പല അനുകൂലമായ ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കിവി കഴിക്കുന്നത് വന്‍കുടല്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. കിവി പഴത്തില്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. പ്രമേഹമുള്ളവര്‍ക്ക് ഇത് അനുയോജ്യമായഭക്ഷണമാണ്. രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കിവിപ്പഴം കഴിക്കുന്നതുമൂലം കഴിയുമെന്ന് നോര്‍വേയിലെ ഓസ്‌ലോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു.