യൂറോപ്പിലേക്കുള്ള വാതകവിതരണം റഷ്യ നിര്‍ത്തിവെച്ചു. ജനജീവിതത്തെ സാരമായി ബാധിക്കാനിടയുള്ള തീരുമാനമാണിത്
.റഷ്യ വാതക വിതരണത്തെ യുദ്ധത്തിലെ ആയുധമായി ഉപയോഗിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നു. ഈ ആരോപണം റഷ്യ നിഷേധിച്ചു.സാങ്കേതിക കാരണങ്ങള്‍ മൂലമാണ് വിതരണം നിര്‍ത്തേണ്ടിവന്നതെന്നാണ് റഷ്യന്‍ വിശദീകരണം. യുക്രെയ്ന്‍ യുദ്ധശേഷം പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ് റഷ്യയെ ചൊടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.
സെപ്റ്റംബര്‍ മൂന്നുവരെയാണ് ‘ഗ്യാസ്പ്രോം’ കമ്പനിയുടെ പ്രധാന പൈപ്പ് ലൈന്‍ ജര്‍മനിയിലേക്കുള്ള വിതരണം നിര്‍ത്തുന്നത്. അറ്റകുറ്റപ്പണിയാണ് ഇതിന് കാരണമായി പറയുന്നത്. ജര്‍മനിക്ക് നിലവില്‍ മതിയായ കരുതല്‍ശേഖരമുണ്ടെന്നാണ് വിവരം.