Home അറിവ് ഷവര്‍മ വില്‍ക്കാന്‍ ലൈസന്‍സ്; ഇല്ലെങ്കില്‍ 5 ലക്ഷം രൂപ വരെ പിഴയും തടവും

ഷവര്‍മ വില്‍ക്കാന്‍ ലൈസന്‍സ്; ഇല്ലെങ്കില്‍ 5 ലക്ഷം രൂപ വരെ പിഴയും തടവും

ഷവര്‍മയുണ്ടാക്കാന്‍ ലൈസന്‍സില്ലെങ്കില്‍ അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കും.ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്നതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി.

പാചകക്കാരനും വിതരണക്കാരനും മെഡിക്കല്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുണ്ടാകണം. പാചകക്കാര്‍ ഫുഡ്‌സേഫ്റ്റി ട്രെയിനിംഗും സര്‍ട്ടിഫിക്കേഷനും നേടിയിരിക്കണം.അംഗീകൃത വിതരണക്കാരില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങാവൂ. തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവര്‍മ തയാറാക്കാന്‍ പാടില്ല. നാല് മണിക്കൂറിന് ശേഷം ബാക്കി വന്ന ഇറച്ചി ഷവര്‍മയില്‍ ഉപയോഗിക്കരുത്. പാഴ്‌സലില്‍ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം.വാങ്ങി ഒരു മണിക്കൂറിനകം ഉപയോഗിക്കണമെന്നതും കൃത്യമായി രേഖപ്പെടുത്തണമെന്ന് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

വൃത്തിയുള്ള സാഹചര്യത്തില്‍ ഷവര്‍മുണ്ടാക്കണം. സ്റ്റാന്‍ഡ്, മുറിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന കത്തി എന്നിവ വൃത്തിയുള്ളതായിരിക്കണം.പാചകക്കാരന്‍ ഹെയര്‍ക്യാപ്പും ഗ്ലൗസും ധരിക്കണം. ഉടമ തൊഴിലാളികളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം. കോഴിയിറച്ചി 15 മിനുട്ടും ബീഫ് 30 മിനുട്ടും തുടര്‍ച്ചയായി വേവിക്കണം. മുറിച്ചെടുക്കുന്ന ബീഫോ ആട്ടിറച്ചിയോ 15 സെക്കന്റ് 71 ഡിഗ്രി സെല്‍ഷ്യസില്‍ രണ്ടാമത് വേവിക്കണം. കോഴിയിറച്ചി 15 സെക്കന്റ് 74 ഡിഗ്രി സെല്‍ഷ്യസില്‍ രണ്ടാമതും വേവിക്കണം.കുബൂസ് , ഇറച്ചി എന്നിവ വാങ്ങിയ തീയ്യതി ഉള്‍പ്പെടെ രേഖപ്പെടുത്തിയ ലേബല്‍ വേണം. മയണൈസ് പുറത്തെ താപനിലയില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കരുത്. തയ്യാറാക്കാന്‍ പച്ചമുട്ട ഉപയോഗിക്കരുത്.എന്നിങ്ങനെയാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്