Home അറിവ് മൊറട്ടോറിയം സ്വീകരിച്ചവരുടെ പുതിയ വായ്പാ അപേക്ഷകള്‍ നിരസിക്കാന്‍ സാധ്യത

മൊറട്ടോറിയം സ്വീകരിച്ചവരുടെ പുതിയ വായ്പാ അപേക്ഷകള്‍ നിരസിക്കാന്‍ സാധ്യത

കൊറോണ പ്രതിസന്ധിയില്‍ ലോണ്‍ എടുത്ത ഉപഭോക്താകള്‍ക്ക് ആശ്വാസമെന്ന നിലയിലാണ് ആര്‍ബിഐ മൊറട്ടോറിയം അനുവദിച്ചത്. മാര്‍ച്ച് മാസം മുതല്‍ ടേം ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ എന്നിവയ്ക്ക് മൊറട്ടോറിയം അനുവദിച്ചിരുന്നു. തുടക്കത്തില്‍ മൂന്ന് മാസത്തേക്ക് അനുവദിച്ചെങ്കിലും പിന്നീട് മൂന്ന് മാസത്തേക്ക് കൂടി നീട്ടി അനുവദിച്ചു.

ആഗസ്റ്റ് മാസത്തില്‍ മൊറട്ടോറിയം അവസാനിക്കുന്ന സാഹചര്യത്തില്‍ ലോണ്‍ ഉപഭോക്താക്കളെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. നിലവില്‍ മൊറട്ടോറിയം സ്വീകരിച്ചവര്‍ക്ക് പുതിയ ലോണ്‍ അപേക്ഷ സ്വീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. മൊറട്ടോറിയം സ്വീകരിക്കുന്നതിലൂടെ സിബില്‍ സ്‌കോറുകള്‍ക്ക് വ്യത്യാസം സംഭവിക്കില്ലെന്നായിരുന്നു ബാങ്കുകള്‍ അറിയിച്ചിരുന്നത്.

സിബില്‍ സ്‌കോറില്‍ വ്യത്യാസങ്ങള്‍ വന്നിലെങ്കിലും മൊറട്ടോറിയം സ്വീകരിക്കുന്നതിലൂടെ വ്യക്തികള്‍ക്ക് ലോണ്‍ തുക തിരിച്ചടയ്ക്കാന്‍ സാധിക്കില്ലെന്നാണ് ബാങ്ക് വിലയിരുത്തുന്നത്. ഇതിനാല്‍ തന്നെ പുതിയ ലോണുകള്‍ക്ക് അപേക്ഷിച്ചാല്‍ നിരസിക്കാനാണ് സാധ്യത ഏറെയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ അപേക്ഷ പരിഗണിക്കുന്ന പക്ഷം മൊറട്ടോറിയം കാലാവധി അവസാനിക്കുകയും ലോണ്‍ അടയ്ക്കാനുള്ള സാമ്പത്തിക ശേഷി വ്യക്തിയ്ക്ക് ഉണ്ടെന്ന് സാക്ഷിപ്പെടുത്തുകയും ചെയ്യണം.