Home വാണിജ്യം പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ 6000 ക്യാഷ്ബാക്ക്; പുതിയ ഓഫറുമായി എയര്‍ടെല്‍

പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ 6000 ക്യാഷ്ബാക്ക്; പുതിയ ഓഫറുമായി എയര്‍ടെല്‍

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി ഭാരതി എയര്‍ടെല്‍. പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് 6,000 രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. ഓഫറിന് ‘മേരാ പെഹ്ല സ്മാര്‍ട്ട്ഫോണ്‍ പ്രോഗ്രാം’ എന്നാണ് പേര്.
ഓഫറിന് യോഗ്യത നേടുന്നതിന് ഉപഭോക്താക്കള്‍ 24 മാസമോ അതിന് മുകളിലോ ഉള്ള എയര്‍ടെല്‍ പ്രീപെയ്ഡ് റീചാര്‍ജ് ചെയ്യണം. തിരിച്ചടവ് ഉപഭോക്താവിന് രണ്ട് ഭാഗങ്ങളായി നല്‍കും. 18 മാസങ്ങള്‍ക്ക് ശേഷം, ഉപഭോക്താക്കള്‍ക്ക് ആദ്യ ഗഡുവായി 2,000 രൂപ ലഭിക്കും. 36 മാസത്തിനുശേഷം, ബാക്കി തുക 4,000 രൂപ അവര്‍ക്ക് തിരിച്ചടവിന്റെ രൂപത്തില്‍ നല്‍കും.

ഒരു ഉപഭോക്താവ് 6,000 രൂപയ്ക്ക് ഒരു ഉല്‍പ്പന്നം വാങ്ങുകയാണെങ്കില്‍, 36 മാസങ്ങള്‍ക്ക് ശേഷം അവര്‍ക്ക് 6,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഈ പ്രോഗ്രാം തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് കൂടാതെ, കേടുപാടുകള്‍ സംഭവിച്ചാല്‍ സെര്‍വിഫൈയില്‍ നിന്ന് ഒറ്റത്തവണ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് എന്നിവ ലഭിക്കും. ഇത് 4,800 രൂപ വരെ ആനുകൂല്യം നല്‍കുന്നു. എയര്‍ടെല്‍ പറയുന്നതനുസരിച്ച്, ഒരു വരിക്കാരന് യോഗ്യതയുള്ള റീചാര്‍ജ് പാക്ക് ഉണ്ടെങ്കില്‍ 90 ദിവസത്തിനുള്ളില്‍ എയര്‍ടെല്‍ താങ്ക്‌സ് ആപ്പില്‍ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് എന്റോള്‍മെന്റ് നടത്താവുന്നതാണ്.

എയര്‍ടെല്ലിന്റെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യ വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍, ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്റെ 30 ദിവസത്തെ ട്രയല്‍ എന്നിവയുള്‍പ്പെടെ നിരവധി എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വക പ്രോത്സാഹനങ്ങളും ലഭിക്കും.