Home അറിവ് പാന്‍ കാര്‍ഡ് പെട്ടെന്ന് വേണോ? ഇങ്ങനെ ചെയ്താല്‍ മതി

പാന്‍ കാര്‍ഡ് പെട്ടെന്ന് വേണോ? ഇങ്ങനെ ചെയ്താല്‍ മതി

ന്തിനും ഏതിനും പാന്‍കാര്‍ഡ് ആവശ്യമുള്ള ഈ സാഹചര്യത്തില്‍ പാന്‍ കാര്‍ഡിന് അപേക്ഷിച്ച് കിട്ടാന്‍ വൈകുന്നത് ചിലരെയെങ്കിലും പ്രശ്‌നത്തിലാക്കാറുണ്ട്. എന്നാലിപ്പോള്‍ അപേക്ഷ നല്‍കി മിനിട്ടുകള്‍ക്കകം പാന്‍ കാര്‍ഡ് റെഡിയാകുമെന്ന സന്തോഷവാര്‍ത്തയാണ് കേള്‍ക്കുന്നത്. സൗജന്യമായിട്ടാണ് ഇ-പാന്‍ അപേക്ഷകര്‍ക്ക് ലഭിക്കുന്നത്.

സൈറ്റ് തുറക്കുക ആധാറിലെ വിവരങ്ങള്‍ നല്‍കുക. നിമിഷങ്ങള്‍ക്കുള്ളില്‍ ഇ-പാന്‍ ലഭിക്കും. ഇ- പാന്‍ ലഭിക്കാന്‍ ചെയ്യേണ്ടത് ഇത്രമാതം. ഇതിനായി ആദ്യം ആദായ നികുതി വകുപ്പിന്റെ ബന്ധപ്പെട്ട സൈറ്റ് തുറക്കുക. ംംം.കിരീാലമേഃശിറശമലളശഹശിഴ.ഏീ്.കി. എന്ന സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഹോം പേജിലെ ഇടത് ഭാഗത്ത് മുകളിലായി കാണുന്ന ‘ക്വിക് ലിങ്ക്സ്’ തുറക്കുക. അടുത്ത പേജില്‍ കാണുന്ന ‘ഇന്‍സ്റ്റന്റ് ഇ പാന്‍’ ഓപ്ഷനില്‍ പോകുക. ‘അപ്ലൈ ഇന്‍സ്റ്റന്റ് ഇ പാന്‍’ എന്ന ലിങ്കില്‍’ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ പാന്‍കാര്‍ഡിനുള്ള അപേക്ഷാ ഫോം തുറക്കും. ഇതില്‍ നിങ്ങളുടെ ആധാറിലെ അതേ വിവരങ്ങള്‍ നല്‍കുക. പിന്നീട് ‘സബ്മിറ്റ്’ ചെയ്യുക. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്പറില്‍ ലഭിക്കുന്ന ഒടിപി അനുസരിച്ച് പുതിയ പാന്‍ നമ്പര്‍ ലഭ്യമാകും. ഇ-പാന്‍ കാര്‍ഡ് അനുവദിക്കപ്പെട്ടുകഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ പോസ്റ്റല്‍ അഡ്രസില്‍ ഇത് ലഭ്യമാകും.