ക്രമം തെറ്റിവരുന്ന ആര്‍ത്തവം വളരെ മോശം ശാരീരക അസ്വസ്ഥതകളാണ് സ്ത്രീകളില്‍ സൃൃഷ്ടിക്കുന്നത്. ഇതിന്റെ പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനം ആണെങ്കിലും മറ്റ് ചില കാരണങ്ങളാലും ആര്‍ത്തവം സമയത്തിന് വരാതിരിക്കാം. പെട്ടെന്ന് ഭാരം കുറയുക, കൂടുതല്‍ വ്യായാമം, ചിലതരം മരുന്നുകളുടെ ഉപയോഗം, ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം, മോശം ഭക്ഷണശീലം എന്നിവയെല്ലാം ചില പ്രധാന കാരണങ്ങളാണ്.
പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്) ആര്‍ത്തവം ക്രമം തെറ്റുന്നതിന് മറ്റൊരു കാരണമാണ്. ഹോര്‍മോണുകളുടെ വ്യതിയാനമോ ഇന്‍സുലിന്‍ ഹോര്‍മോണിന്റെ പ്രതിരോധമോ മൂലം പിസിഒഎസ് വരാം. ഇത് തുടക്കത്തില്‍ തന്നെ കണ്ടെത്തി പരിഹരിക്കണം.
പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുമ്പോഴും ആര്‍ത്തവം ക്രമംതെറ്റിയ വരും. അണ്ഡോത്പാദനം ക്രമത്തില്‍ സംഭവിക്കാത്തതുകൊണ്ട് ആര്‍ത്തചക്രം നീണ്ടുപോകും. മാസമുറ വരുമ്പോള്‍ രക്തസ്രാവം കൂടാന്‍ സാധ്യതയേറുന്നു. എന്നാല്‍ ചിലരില്‍ അളവ് കുറവായിരിക്കും.
ആര്‍ത്തവം കൃത്യമാകാന്‍ ഭക്ഷണത്തില്‍ പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക. കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ അതായത് ചോറ്, കിഴങ്ങുവര്‍ഗങ്ങള്‍, ബേക്കറി എന്നിവ കഴിവതും ഒഴിവാക്കുക. ഫാസ്റ്റ് ഫുഡ് എണ്ണയില്‍ ഫ്രൈ ചെയ്തത് എന്നിവ ഉപേക്ഷിക്കുക.