Home വിദ്യഭ്യാസം പിഎസ്‌സി പ്രിലിമിനറി എഴുതാന്‍ കഴിയാത്തവര്‍ക്ക് ഒരവസരം കൂടി

പിഎസ്‌സി പ്രിലിമിനറി എഴുതാന്‍ കഴിയാത്തവര്‍ക്ക് ഒരവസരം കൂടി

ത്താം ക്ലാസ് വരെ അടിസ്ഥാന യോഗ്യത ഉള്ളവര്‍ക്കായി ഈ മാസം 20, 25, മാര്‍ച്ച് 6 തീയതികളില്‍ പിഎസ്സി നടത്തുന്ന പൊതു പ്രാഥമിക പരീക്ഷ എഴുതാന്‍ ന്യായമായ കാരണങ്ങളാല്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി ലഭിക്കും. ഇത്തരക്കാര്‍ക്ക് മാര്‍ച്ച് 13ലെ അടുത്ത ഘട്ട പരീക്ഷ എഴുതാനുള്ള അവസരമാണ് ലഭിക്കുക.

പരീക്ഷാ തീയതികളിലോ തൊട്ടടുത്ത ദിവസങ്ങളിലോ പ്രസവം കഴിഞ്ഞവര്‍, കോവിഡ് പോസിറ്റീവ് ആയവര്‍, ഗുരുതര അപകടം സംഭവിച്ചവര്‍, അംഗീകൃത സര്‍വകലാശാലകളുടെ പരീക്ഷകളോ സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള മറ്റു പരീക്ഷകളോ ഉള്ളവര്‍ എന്നിവര്‍ ഇതു സംബന്ധിച്ച സ്വീകാര്യമായ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.

വ്യക്തമായ പരിശോധനയ്ക്കു ശേഷം യോഗ്യത ഉള്ളവര്‍ക്കു മാത്രം മാര്‍ച്ച് 13ലേക്കു പരീക്ഷ മാറ്റി അനുവദിക്കാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. പരീക്ഷാ തീയതിക്ക് മുന്‍പ് ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. അപേക്ഷിക്കേണ്ട ഇമെയില്‍ ഐഡി: jointce.psc@kerala.gov.in