Home ആരോഗ്യം കേരളത്തിലെ ആദ്യ തൊഴില്‍ജന്യ ശ്വാസകോശരോഗ ഗവേഷണ കേന്ദ്രം ആലപ്പുഴയില്‍ തുടങ്ങുന്നു

കേരളത്തിലെ ആദ്യ തൊഴില്‍ജന്യ ശ്വാസകോശരോഗ ഗവേഷണ കേന്ദ്രം ആലപ്പുഴയില്‍ തുടങ്ങുന്നു

സംസ്ഥാനത്തെ ആദ്യത്തെ തൊഴില്‍ജന്യ ശ്വാസകോശരോഗ ഗവേഷണ കേന്ദ്രം ആലപ്പുഴയില്‍ ആരംഭിക്കുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ശ്വാസകോശരോഗ വിഭാഗത്തിലാണ് ഗവേഷണ കേന്ദ്രം തുടങ്ങുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഗവേഷണ കേന്ദ്രത്തിനുള്ള അനുമതി ലഭിച്ചത്. കോവിഡ് കാലമായത് കാരണം കുറഞ്ഞത് രണ്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുക.

കയര്‍ ഫാക്ടറികളിലും അനുബന്ധ മേഖലകളിലും ജോലിചെയ്യുന്ന തൊഴിലാളികളില്‍ ശ്വാസകോശ രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നതായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ശ്വാസകോശ വിഭാഗം നടത്തിയ പഠനങ്ങള്‍ തെളിയിച്ചിരുന്നു.

സാധാരണക്കാര്‍ ജോലിചെയ്യുന്ന മേഖലകളിലെ ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി വിശദമായ പഠനവും ഗവേഷണവും നടത്താന്‍ കേന്ദ്രത്തിലൂടെ സാധിക്കുമെന്ന് മെഡിക്കല്‍ കോളേജ് പള്‍മണറി മെഡിസിന്‍ അഡീഷണല്‍ പ്രൊഫസര്‍ ഡോക്ടര്‍ പിഎസ് ഷാജഹാന്‍ പറഞ്ഞു.