Home വിനോദം ‘നീയിത്ര പെട്ടെന്ന് വലുതാകേണ്ടന്നാഗ്രഹിക്കുന്നു; അതേ സമയം നീ വളരുന്നത് അതിശയത്തോടെ കാണുന്നു’; പൃഥ്വിരാജ്

‘നീയിത്ര പെട്ടെന്ന് വലുതാകേണ്ടന്നാഗ്രഹിക്കുന്നു; അതേ സമയം നീ വളരുന്നത് അതിശയത്തോടെ കാണുന്നു’; പൃഥ്വിരാജ്

ആറാം ജന്മദിനത്തില്‍ മകള്‍ അലംകൃതയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് വൈകാരികമായാണ് പൃഥ്വി ആശംസകള്‍ അറിയിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും പ്രകാശവും എന്നെന്നും അല്ലി ആയിരിക്കുമെന്നാണ് താരത്തിന്റെ വാക്കുകള്‍. മകള്‍ അല്ലിയുടെ മനോഹരമായൊരു ചിത്രവും പൃഥ്വി പങ്കുവെച്ചിട്ടുണ്ട്.

‘ഹാപ്പി ബര്‍ത്ത്‌ഡേ സണ്‍ഷൈന്‍!’ എന്ന് കുറിച്ചാണ് പൃഥ്വിയുടെ കുറിപ്പ് തുടങ്ങുന്നത്. ‘നീ ഇത്രവേഗം വലുതാകരുതെന്നാണ് എന്റെ ഒരു ഭാഗം ആഗ്രഹിക്കുന്നത്, പക്ഷെ നിന്റെ വളര്‍ച്ചയെ അത്ഭുതത്തോടെ നോക്കുകാണുകയാണ് എന്റെ മറ്റൊരു ഭാ?ഗം. നീ ഇനിയും വിസ്മയങ്ങള്‍ നിറഞ്ഞവളായി തുടരുമെന്നും ഇപ്പോഴത്തെപ്പോലെ ലോകത്തെ സ്‌നേഹിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു’, ചിത്രത്തോടൊപ്പം താരം കുറിച്ചു.

മകളുടെ ജന്മദിനത്തില്‍ സുപ്രിയയും ആശംസകള്‍ പങ്കുവെച്ചു. ഇരുവരും ഒരേ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. മകള്‍ വേഗം വളരുന്നതിന്റെ സങ്കടം സുപ്രിയയുടെ പോസ്റ്റിലും നിറയുന്നുണ്ടെങ്കിലും അല്ലിയിലെ മാറ്റങ്ങളില്‍ തോന്നുന്ന സന്തോഷവും സുപ്രിയ പ്രകടിപ്പിച്ചിട്ടുണ്ട്. 2014 ലാണ് പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുടേയും ജീവിതത്തിലേക്ക് അലങ്കൃത എന്ന അല്ലി എത്തുന്നത്.