Home Uncategorized പട്ടിണി കിടക്കണ്ടാ..വിശക്കുന്നവര്‍ക്ക് ഈ ആശ്രമത്തിലേക്ക് വരാം: സന്ദര്‍ശകരെ കാത്ത് ഫാദര്‍ ബേബി ജോസ് കട്ടിക്കാടിന്റെ മെസ്

പട്ടിണി കിടക്കണ്ടാ..വിശക്കുന്നവര്‍ക്ക് ഈ ആശ്രമത്തിലേക്ക് വരാം: സന്ദര്‍ശകരെ കാത്ത് ഫാദര്‍ ബേബി ജോസ് കട്ടിക്കാടിന്റെ മെസ്

എറണാകുളത്ത് നിന്ന് തൃപ്പൂണിത്തുറക്ക് പോകുമ്പോള്‍, മരടിലേക്കുള്ള റോഡില്‍ ഗാന്ധി പ്രതിമയ്ക്ക് തൊട്ടു മുന്‍പായി ഇടത് വശത്താണ് ഫാദര്‍ ബേബി ജോസ് കട്ടിക്കാടിന്റെ കപ്പൂച്ചിന്‍ മെസ്. വിശക്കുന്നവര്‍ക്ക് മൂന്ന് നേരം ഇവിടെ ആഹാരം സൗജന്യമാണ്. പൈസ നല്‍കണമെന്നുള്ളവര്‍ക്ക് മേശപ്പുറത്ത് വെച്ചിട്ടുള്ള ബോക്‌സില്‍ പണം നിക്ഷേപിക്കാം. അതേസമയം ഈ മെസില്‍ കാഷ്യര്‍ ഇല്ല എന്നതും ഒരു പ്രത്യേകതയാണ്. അസീസ് അബ്ദുല്‍ എന്നയാണ് തന്റെ ഫേസ്ബുക്ക് ഐഡിയിലൂടെ എറണാകുളം മരടില്‍ സ്ഥിതി ചെയ്യുന്ന ഈ മെസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പട്ടിണി കിടക്കണ്ടാ..വിശക്കുന്നവർക്ക്
ഈ ആശ്രമത്തിലേക്ക് വരാം..!!

എറണാകുളത്ത് നിന്ന് തൃപ്പൂണിത്തുറക്ക് പോകുമ്പോൾ, മരടിലേക്കുള്ള റോഡിൽ ഗാന്ധി പ്രതിമയ്ക്ക് തൊട്ടു മുൻപായി ഇടത് വശത്ത് കാണാം കപ്പൂച്ചിൻ മെസ്സ് ..!

നിറഞ്ഞ ചിരിയോടെ സ്വീകരിക്കുവാനും, യാത്രയാക്കാനും ബോബി ജോസ് കട്ടിക്കാട്ട് അച്ചനിവിടെയുണ്ട്. വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങൾ കൊണ്ട് സംതൃപ്തരാ ക്കി, കൂടെ നിന്ന് ഊട്ടുവാനും അച്ചനുണ്ടാ കും.

സ്നേഹത്തിൽ ചാലിച്ചെടുത്ത സസ്യാഹാരങ്ങൾ. മൂന്ന് നേരത്തെക്കുള്ള വിശപ്പിനുള്ള വിഭവങ്ങളുമായാണ് തുടക്കം.

പ്രാതൽ രാവിലെ 7:30 മുതൽ 9 വരെ
ഉച്ചഭക്ഷണം 12:30 മുതൽ 2 വരെ
വൈകിട്ടത്തെ ചായ 4 മുതൽ 5 വരെ മാത്രം..

പണത്തിന്റെ കണക്കില്ല…
പണം വാങ്ങുവാൻ കാഷ്യറും ഇല്ല …
അവിടെ വച്ചിരിക്കുന്ന ബോക്സിൽ നിങ്ങൾക്ക് പണം വേണമെങ്കിൽ നിക്ഷേപിക്കാം.ഇല്ലെങ്കിലും ആരും തടയില്ല.

അച്ചൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ
“മണി കൊട്ടാൻ മാത്രമുള്ളതൊന്നുമില്ലെന്നേ.
വിശക്കുന്നോര് വരും.”

സാധിക്കുന്നവരൊക്കെ വല്ലപ്പോഴെങ്കിലും ഈ സ്നേഹം അനുഭവിക്കാൻ ഒന്നവിടെ ചെല്ലണേ…?? വയറും മനസ്സും നിറഞ്ഞ് മടങ്ങാം. !!

കടപ്പാട്: ജൈമോൻ