Home വാണിജ്യം എസ്ബിഐയുടെ പേഴ്‌സണല്‍ ലോണ്‍ വേണോ? ഒരു മിസ്‌കോള്‍ അടിക്കൂ

എസ്ബിഐയുടെ പേഴ്‌സണല്‍ ലോണ്‍ വേണോ? ഒരു മിസ്‌കോള്‍ അടിക്കൂ

പേഴ്സണല്‍ വായ്പ ല9ഭിക്കാന്‍ ഒരു മിസ്ഡ് കോള്‍ ചെയ്താല്‍ മതിയെന്ന് എസ്ബിഐ. അല്ലെങ്കില്‍ എസ്എംഎസ് സന്ദേശം നല്‍കിയും പേഴ്സണല്‍ വായ്പകള്‍ സ്വന്തമാക്കാം. പൊതുമേഖല ബാങ്കായ എസ്ബിഐ ആണ് ഇടപാടുകാര്‍ക്കായി മിസ്ഡ് കോളില്‍ വായ്പ നല്‍കുന്നത്.

എസ്ബിഐ എക്സ്പ്രസ് ക്രെഡിറ്റ് പേഴ്സണല്‍ ലോണ്‍ എന്നറിയപ്പെടുന്ന വായ്പ ലഭിക്കാന്‍ ചുരുങ്ങിയ സമയവും കുറഞ്ഞ ഡോക്യുമെന്റേഷനും മതി. വിവാഹം, യാത്രകള്‍ അപ്രതീക്ഷിതമായിട്ടുണ്ടാകുന്ന മറ്റ് അത്യാവശ്യങ്ങള്‍ എന്നിവയ്ക്കെല്ലാം വ്യക്തിഗത വായ്പ സ്വന്തമാക്കാം.

ആകെ ചെയ്യേണ്ടത് ഇത്ര മാത്രം. എസ്എംഎസ് സന്ദേശമയക്കുക അല്ലെങ്കില്‍ മിസ്ഡ് കോള്‍ നല്‍കുക. SMS എന്ന് 7208933145 ഈ നമ്പറിലേക്കാണ് എസ്എംഎസ് ചെയ്യേണ്ടത്. ഇതോടെ നിങ്ങളുടെ വായ്പ പ്രോസസ് ചെയ്യാനാരംഭിക്കും. അല്ലെങ്കില്‍ 7208933142 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കിയാലും മതിയെന്ന് ബാങ്കിന്റെ ട്വീറ്റില്‍ പറയുന്നു.