Home ആരോഗ്യം ഗര്‍ഭകാലത്ത് സ്ത്രീകള്‍ നന്നായി ഉറങ്ങണം; കാരണമിതാണ്

ഗര്‍ഭകാലത്ത് സ്ത്രീകള്‍ നന്നായി ഉറങ്ങണം; കാരണമിതാണ്

ര്‍ഭാവസ്ഥയില്‍ ഉറക്കക്കുറവ് ‘പ്രീക്ലാംപ്‌സിയ’ പോലുള്ള നിരവധി സങ്കീര്‍ണതകള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും വൃക്ക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. മാത്രമല്ല അകാല ജനനത്തിനും കാരണമാകും. ശരിയായ ഉറക്കം ലഭിക്കാത്തത് പ്രീക്ലാമ്പ്‌സിയ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഗര്‍ഭകാല പ്രമേഹം, സിസേറിയന്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

കരള്‍, വ്യക്ക എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന ലക്ഷണങ്ങളാല്‍ പ്രകടമാകുന്ന ഒരു ഗര്‍ഭകാല സങ്കീര്‍ണതയാണ് ‘പ്രീക്ലാംപ്‌സിയ’. സാധാരണഗതിയില്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായിരുന്ന സ്ത്രീകളില്‍ ഗര്‍ഭത്തിന്റെ 20 ആഴ്ചകള്‍ക്കു ശേഷമാണ് പ്രീക്ലാംപ്‌സിയ ആരംഭിക്കുന്നത്.

ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം ഗര്‍ഭകാലത്ത് ഒരാളുടെ ഊര്‍ജനിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. മൂന്നാം ത്രിമാസത്തില്‍ ഉയര്‍ന്ന അളവിലുള്ള ഈസ്ട്രജന്‍ റിനിറ്റിസിന്റെ (മൂക്കിലെ ടിഷ്യുവിന്റെ വീക്കം) വികാസത്തിലേക്ക് നയിച്ചേക്കാം. ഇത് കൂര്‍ക്കംവലി, തടസ്സപ്പെടുത്തുന്ന സ്ലീപ് അപ്നിയ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഗര്‍ഭകാലത്ത് ഉറക്കമില്ലായ്മയുടെ മറ്റൊരു സാധാരണ പ്രശ്‌നം ‘റെസ്റ്റ്ലെസ് ലെഗ്സ് സിന്‍ഡ്രോം’ ആണ്. അതായത് വിശ്രമിക്കുമ്പോള്‍ കാലുകള്‍ ചലിപ്പിക്കാനുള്ള അനിയന്ത്രിതമായ പ്രേരണ. ഗര്‍ഭിണികളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന മറ്റ് പല പ്രശ്‌നങ്ങളുമുണ്ട്. ചില ഗര്‍ഭിണികള്‍ക്ക് നെഞ്ചെരിച്ചില്‍ അനുഭവപ്പെടാറുണ്ട്. നെഞ്ചെരിച്ചില്‍ അസ്വസ്ഥമായ ഉറക്കത്തിലേക്ക് നയിച്ചേക്കാം.

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കാന്‍ ശ്രമിക്കുക. രാത്രിയില്‍ കഫീന്‍, മദ്യം എന്നിവ ഒഴിവാക്കുക, കാരണം അവ നിങ്ങളുടെ ഉറക്കക്കുറവിന് കാരണമാകും. കിടപ്പുമുറിയില്‍ ടിവിയോ കമ്പ്യൂട്ടറോ ശ്രദ്ധ തിരിക്കുന്ന മറ്റ് സാങ്കേതിക ഉപകരണങ്ങളോ വയ്ക്കരുതെന്നും അവര്‍ പറയുന്നു.