Home നാട്ടുവാർത്ത കോവിഡ് അവധിയിൽ മാറ്റം വരുത്തി...

കോവിഡ് അവധിയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്.

ജീവനക്കാര്‍ക്ക്​ അനുവദിച്ചിരുന്ന കോവിഡ്​ സ്​പെഷല്‍ ലീവില്‍ മാറ്റം വരുത്തി ഉത്തരവ്​. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതു​മേഖല സ്ഥാപനങ്ങള്‍ എന്നിവയിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക്​ ഇത്​ ബാധകമാണ്​

.നിലവില്‍ ഏഴ്​​ ദിവസമാണ്​ കോവിഡ്​ വന്നവര്‍ക്ക്​ സ്​പെഷല്‍ ലീവ്​ നല്‍കിയിരുന്നത്​. ഇനി കോവിഡ്​ വരുന്ന ജീവനക്കാരില്‍ സൗകര്യമുള്ളവര്‍ക്ക്​ വര്‍ക്ക്​ ഫ്രം ഹോം അനുവദിക്കും. അവര്‍ക്ക്​ അവധിയില്ല. വര്‍ക്ക്​ ഫ്രം ഹോം സൗകര്യമില്ലാത്തവര്‍ക്ക്​ അഞ്ച്​ ​ദിവസം സ്​പെഷല്‍ ലീവ്​ അനുവദിക്കും. അവധി ദിവസങ്ങള്‍ അടക്കമായിരിക്കും ഇത്​.

അഞ്ച്​ ദിവസം കഴിഞ്ഞ്​ ആന്‍റിജന്‍ പരിശോധന നടത്തി നെഗറ്റിവ്​ ആയവര്‍ തുടര്‍ന്ന്​ ഓഫിസുകളിലെത്തണം. ശാരീരിക അകലവും കോവിഡ്​ പ്രോട്ടോകോളും പാലിച്ചാകണം ഇത്​. അഞ്ച്​ ദിവസം കഴിഞ്ഞ്​ വീണ്ടും പോസിറ്റിവ്​ ആണെങ്കില്‍ രണ്ടുദിവസം കൂടി അനുവദനീയ അവധി​ എടുത്ത ശേഷം ഓഫിസില്‍ ഹാജരാകണം. ദുരന്ത നിവാരണ വകുപ്പാണ്​ പുതിയ ഉത്തവിറക്കിയത്​.നേരത്തെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ വന്നവര്‍ക്ക്​ പോലും കോവിഡ്​ സ്​പെഷല്‍ ലീവ്​ അനുവദിച്ചിരുന്നു.