Home ആരോഗ്യം ഉണക്കമുന്തിരി ചേര്‍ത്ത തൈര് കഴിച്ചിട്ടുണ്ടോ?: ഗുണങ്ങള്‍ അറിയാം

ഉണക്കമുന്തിരി ചേര്‍ത്ത തൈര് കഴിച്ചിട്ടുണ്ടോ?: ഗുണങ്ങള്‍ അറിയാം

തൈര് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കാല്‍സ്യം ഡെഫിഷ്യന്‍സി ഉള്ളവര്‍ക്കെല്ലാം നല്ല കട്ടി തൈര് കഴിക്കാം. എന്നാല്‍ തൈര് ഇനി മുതല്‍ വെറുതെ കഴിക്കാതെ മൂന്നോ നാലോ ഉണക്കമുന്തിരി കൂടി ചേര്‍ത്ത് കഴിച്ചാലോ!. ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേക്കര്‍ പറയുന്നത്.

മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കുടല്‍ ബാക്ടീരിയകള്‍ വര്‍ദ്ധിപ്പിക്കുന്നത് പ്രധാനമാണ്. തൈരിലെ ‘പ്രോബയോട്ടിക്‌സ്’ നല്ല ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കാരണം നല്ല ബാക്ടീരിയകള്‍ നിങ്ങളുടെ കുടലിനെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

തൈരില്‍ ഉണക്കമുന്തിരി ചേര്‍ക്കുന്നത് ദഹനവ്യവസ്ഥയെ ഇല്ലാതാക്കുന്ന എല്ലാ മോശം ബാക്ടീരിയകളെയും നശിപ്പിക്കാന്‍ സഹായിക്കുമെന്ന് രുജുത പറഞ്ഞു. മാത്രമല്ല, കൊഴുപ്പും മസാലയും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പലപ്പോഴും കുടലിന്റെ പാളിയില്‍ വീക്കം ഉണ്ടാക്കുന്നു. തൈരില്‍ ഉണക്കമുന്തിരി ചേര്‍ത്ത് കഴിക്കുന്നത് വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.

കുടലിലെ മോശം ബാക്ടീരിയകളുടെ എണ്ണം കൂടുന്നത് പല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കുന്നു. മോണകളും പല്ലുകളും ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് തൈരില്‍ ഉണക്കമുന്തിരി ചേര്‍ത്ത് കഴിക്കുന്നത് ?ഗുണം ചെയ്യുമെന്നും രുജുത പറഞ്ഞു.

ഉണക്കമുന്തിരി, തൈര് എന്നിവയില്‍ ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ എല്ലുകളെ ശക്തിപ്പെടുത്താനും അസ്ഥികളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. മാത്രമല്ല, മലബന്ധ പ്രശ്‌നം തടയാനും ഇത് ?ഗുണപ്രദമാണ്.