Home അറിവ് കേരളത്തിൽ അമിതവണ്ണം വർദ്ധിക്കുന്നു

കേരളത്തിൽ അമിതവണ്ണം വർദ്ധിക്കുന്നു

.സംസ്ഥാനത്ത് അമിത വണ്ണം ഉള്ളവരുടെ എണ്ണം കൂടുന്നുവെന്ന്‌ കേന്ദ്ര സര്‍ക്കാറിന്റെ അഞ്ചാം കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് .

ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ സ്ത്രീകളിലും പുരുഷന്മാരിലും പൊണ്ണത്തടിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് 24 ഉം പുരുഷന്മാരില്‍ 23 ശതമാനവുമാണ് പൊണ്ണത്തടി. എന്നാല്‍ കേരളത്തിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോൾ കേരളത്തില്‍ പൊണ്ണത്തടിയെന്ന സൂചനയാണു റിപ്പോര്‍ട്ടിലുള്ളത്. 2015-16 ല്‍ സ്ത്രീകളില്‍ 32% പേര്‍ക്കായിരുന്നു അമിതവണ്ണമുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 38% ആയി വര്‍ധിച്ചു. അമിതവണ്ണമുള്ള പുരുഷന്മാര്‍ 2015-16 ല്‍ 28% ആയിരുന്നെങ്കില്‍ ഇപ്പോള്‍ 36.5% ആയി.

വ്യായാമമില്ലായ്മ ആണ്പൊണ്ണതടിക്കു പ്രധാന കാരണം. അമിത വണ്ണം കാരണം ജീവിതശൈലി രോഗങ്ങളും വർദ്ധിക്കുന്നു.കഴിഞ്ഞ ഡിസംബര്‍ 20നു പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പുതിയ കണക്കുകള്‍ കൂടി ചേര്‍ത്താണ് അഞ്ചാം കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രാലയം പുറത്തു വിട്ടത്