Home ആരോഗ്യം പങ്കാളിക്കൊപ്പം ഉറക്കം ശരിയാകുന്നില്ലേ? സ്ലീപ് ഡിവോഴ്‌സ് ആണ് പരിഹാരം

പങ്കാളിക്കൊപ്പം ഉറക്കം ശരിയാകുന്നില്ലേ? സ്ലീപ് ഡിവോഴ്‌സ് ആണ് പരിഹാരം

‘സ്ലീപ് ഡിവോഴ്സ്’ എന്ന വാക്ക് എല്ലാവര്‍ക്കും അത്ര പരിചിതമായ ഒന്നാകണമെന്നില്ല. പക്ഷേ ഉറക്കമില്ലാത്തവരുടെ ജീവിതത്തില്‍ ഇതിന് ചില പ്രാധാന്യമൊക്കെയുണ്ട്. പേരില്‍ സൂചിപ്പിക്കുന്നത് പോലെ, ഉറക്കവുമായി വളരെയധികം ബന്ധമുള്ളത് തന്നെയാണ് ഈ സ്ലീപ് ഡിവോഴ്‌സ്. ഒന്നിച്ച് കിടക്കുമ്പോഴുള്ള ഉറക്കമില്ലായ്മ തന്നെയാണ് ഈ പേര് ലഭിക്കാന്‍ കാരണം.

പങ്കാളിയുടെ കൂര്‍ക്കം വലി, തിരിഞ്ഞും മറിഞ്ഞും കിടക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മ, കാലും കയ്യും ദേഹത്തേക്ക് ഇടല്‍ തുടങ്ങിയവയെല്ലാം ഇതിന് കാരണമാകാം. ചിലര്‍ക്ക് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പൂര്‍ണ്ണമായും ഇരുട്ടായിരിക്കണം. അതേസമയം പങ്കാളിക്ക് അല്‍പം വെളിച്ചം വേണമെന്ന ശീലമായിരിക്കും. രാത്രിയില്‍ ഉറങ്ങുവോളം വായിക്കുകയോ സിനിമ കാണുകയോ പാട്ട് കേക്കുകയോ ചെയ്യുന്നയാളുടെ പങ്കാളി ചിപ്പോള്‍ നിശബ്ദതയായിരിക്കും ആഗ്രഹിക്കുന്നത്.

പലപ്പോഴും ബന്ധത്തില്‍ വലിയ വിള്ളല്‍ വരാന്‍ വരെ ഈ ഉറക്ക പ്രശ്നങ്ങള്‍ കാരണമാകാറുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭാര്യക്കും ഭര്‍ത്താവിനും കിടപ്പ് രണ്ടിടത്താക്കാമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. നിരവധി ദമ്പതിമാര്‍ രഹസ്യമായി ഈ രീതി പിന്തുടരുന്നുണ്ടെന്നും സൈക്കോളജിസ്റ്റുകള്‍ വെളിപ്പെടുത്തുന്നത്.

തികച്ചും വ്യക്തിപരമായ ‘ചോയ്സ്’ ആണ് സ്ലീപ് ഡിവോഴ്‌സ് എന്നും ഭാര്യയും ഭര്‍ത്താവും ഈ രീതിയോട് പൂര്‍ണ്ണ മനസോടെ സമ്മതം മൂളേണ്ടതാണെന്നും വിദഗ്ധര്‍ പറയുന്നു. ഇത്തരമൊരു ശീലം ഉള്ളതുകൊണ്ട് ബന്ധത്തിന് യാതൊരു പ്രശ്നവും നേരിടില്ലെന്ന് മാത്രമല്ല, ബന്ധം അല്‍പം കൂടി മെച്ചപ്പെടുത്താനേ ഇത് സഹായിക്കൂ എന്നും ഇവര്‍ പറയുന്നു.