Home വാണിജ്യം സൗജന്യമായി ആമസോണ്‍ പ്രൈം അംഗത്വം ലഭിക്കുന്നതെങ്ങനെ?; അറിയാം

സൗജന്യമായി ആമസോണ്‍ പ്രൈം അംഗത്വം ലഭിക്കുന്നതെങ്ങനെ?; അറിയാം

ത് ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ കാലമാണ്. ലോക്ഡൗണ്‍ ആരംഭിച്ചതോടെയാണ് മിക്കവാരും ആളുകളും ഓണ്‍ലൈന്‍ ഷോപ്പിങ് രീതിയിലേക്ക് മാറിയത്. സാധാരണ രീതിയില്‍ കടകളില്‍ പോയി വാങ്ങുന്നതിനേക്കാള്‍ സൗകര്യമായതിനാലും, വില കുറവായതിനാലും പലരും ഈ രീതി തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ആമസോണില്‍ സാധാരണ അംഗങ്ങളെ അപേക്ഷിച്ച്, പ്രൈം അംഗങ്ങള്‍ക്ക് പെട്ടന്ന് തന്നെയുള്ള ഡെലിവറി, വിലകുറവ്, പുതിയ ഓഫറുകള്‍, പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, പ്രൈം ബുക്കുകള്‍ തുടങ്ങി അനവധി ആനുകൂല്യങ്ങള്‍ ഉണ്ട്. പ്രൈം മെമ്പര്‍ഷിപ്പ് ലഭിക്കുന്നതിന് ആമസോണ്‍ ഒരു നിശ്ചിത തുക ഈടാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സൗജന്യമായി പ്രൈം മെമ്പര്‍ഷിപ് ലഭിക്കുന്നതിനുള്ള ചില വഴികളെകുറിച്ചറിയാം. എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡാഫോണ്‍ ഐഡിയ എന്നീ കമ്പനികളുടെ കൂടെയുള്ള ആമസോണ്‍ പ്രൈം സൗജന്യ അംഗത്വം എങ്ങനെ കിട്ടുന്നുവെന്നു നോക്കാം.

എയര്‍ടെല്‍ ചില പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ കൂടെ ആമസോണ്‍ പ്രൈം അംഗത്വം സൗജന്യമായി നല്കുന്നുണ്ട്. ‘എന്റര്‍റ്റെന്‍മെന്റ്’ എന്ന ബ്രോഡ്ബാന്‍ഡ് പ്ലാനിലും ആമസോണ്‍ പ്രൈം അംഗത്വം ലഭിക്കും. എയര്‍ടെല്‍ ‘താങ്ക്‌സ്’ ആപ് വഴി ആമസോണ്‍ സബ്‌സ്‌ക്രൈബ് ചെയ്യാം. റിലയന്‍സ് ജിയോ എല്ലാ പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്കൊപ്പവും ആമസോണ്‍ പ്രൈം അംഗത്വം നല്‍കുന്നുണ്ട്. ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനത്തിനൊപ്പവും ആമസോണ്‍ പ്രൈം അംഗത്വം സൗജന്യമായി ലഭിക്കും.

വോഡഫോണ്‍ ഐഡിയയും പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ കൂടെ ആമസോണ്‍ പ്രൈം നല്‍കുന്നുണ്ട്. ടാറ്റ പ്ലേ ‘ബിന്‍ഗെ കോംബോ’യുടെ കൂടെയും ആമസോണ്‍ പ്രൈം അംഗത്വം ലഭിക്കും. ‘സിംപ്ലി സേവ്’ എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡിന്റെ കൂടെയും ആമസോണ്‍ പ്രൈം അംഗത്വം സൗജന്യമായി ലഭിക്കും. ഇതിനായി നമുക്ക് ലഭിച്ചിരിക്കുന്ന റിവാര്‍ഡ് പോയന്റ്റുകള്‍ ഉപയോഗിക്കാം.