Home അറിവ് മിഗ്-21 യുദ്ധവിമാനങ്ങൾ വ്യോമസേന ഒഴിവാക്കുന്നു.

മിഗ്-21 യുദ്ധവിമാനങ്ങൾ വ്യോമസേന ഒഴിവാക്കുന്നു.

ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ള നാല് മിഗ്-21 യുദ്ധവിമാനങ്ങളില്‍ ഒന്ന് ഈ വര്‍ഷം സെപ്റ്റംബറില്‍ വിരമിക്കും.ശേഷിക്കുന്ന മൂന്നെണ്ണം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി പൊളിച്ചുനീക്കുമെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു.മിഗ്-21 വിമാനം തുടര്‍ച്ചയായി തകര്‍ന്നുവീഴുന്ന സാഹചര്യത്തിലാണ് വ്യോമസേനയുടെ ഈ നീക്കം.

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ബാര്‍മറില്‍ മിഗ്-21 വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചിരുന്നു. എന്നാല്‍, അവശേഷിക്കുന്ന മിഗ് വിമാനങ്ങള്‍ ഉപേക്ഷിക്കുന്നത് ഏറ്റവും പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അല്ലെന്നും മിഗ് -21 വിമാനങ്ങള്‍ക്ക് പകരം പുതിയ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കാനുള്ള മുന്‍ വ്യോമസേനാ പദ്ധതിയുടെ ഭാഗമാണിതെന്നും അധികൃതര്‍ പറഞ്ഞു.കഴിഞ്ഞ 20 മാസത്തിനിടെ ആറ് മിഗ് 21 വിമാനങ്ങളാണ് തകര്‍ന്നുവീണത്. അഞ്ച് പൈലറ്റുമാര്‍ക്കാണ് ഈ അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്. ഒരുകാലത്ത് വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 സോവിയറ്റ് കാലഘട്ടത്തിലെ ഒരു സിംഗിള്‍ എഞ്ചിന്‍ മള്‍ട്ടിറോള്‍ ഫൈറ്റര്‍/ഗ്രൗണ്ട് അറ്റാക്ക് യുദ്ധവിമാനമാണ്.