Home അറിവ് പാല്‍ അധികം കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും

പാല്‍ അധികം കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും

പാല്‍ കുടിക്കാന്‍ ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്ത ആളുകളും ഉണ്ട്. എന്നാല്‍ ചിലയാളുകള്‍ ഒരുപാട് പാല്‍ കുടിക്കാറുണ്ട്.പാല്‍ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരവുമാണ്. കൂടാതെ നല്ല ഉറക്കം കിട്ടാനും പാല്‍ സഹായിക്കാറുണ്ട്. പാലിനോടൊപ്പം തന്നെ പാലുത്പ്പന്നങ്ങളും മിക്കവരും ഉപയോഗിക്കാറുണ്ട്. എന്നാല്‍ പാല്‍ അധികം കുടിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

പാല്‍ ഒരുപാട് കുടിച്ചാല്‍ അത് ഹൃദയാരോഗ്യത്തെ ബാധിക്കും. അതുമൂലം ആയുര്‍ദൈര്‍ഖ്യം കുറയാനും സാധ്യതയുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് ഈ പ്രശ്‌നം ഉണ്ടാകില്ല. ഈ പ്രശ്‌നം പ്രധാനമായും കണ്ടുവരുന്നത് പ്രായപൂര്‍ത്തിയായവരിലാണ്. പ്രത്യേകിച്ചും 30 വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകളിലാണ് ഈ പ്രശ്‌നം കൂടുതലായും കണ്ടുവരുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ഹെല്‍ത്ത് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പ്രതിദിനം മൂന്നോ നാലോ ഗ്ലാസ് പാലുപയോഗിക്കുന്ന 65% മുതിര്‍ന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്.പാലിന്റെ ഉപയോഗം മൂലം ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ മൂര്‍ച്ഛിക്കുന്നതാണ് ഇതിന് കാരണം.