Home വിനോദം പ്രഭാസ് ചിത്രത്തിൽ രാവണനായി സെയ്ഫ് അലി ഖാൻ

പ്രഭാസ് ചിത്രത്തിൽ രാവണനായി സെയ്ഫ് അലി ഖാൻ

രാമായണകഥ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രമായ ആദിപുരുഷിൽ ബോളിവുഡ് താരം സെയ്ഫ് അലി ഖാനും അഭിനയിക്കും. രാവണനായാണ് സെയ്ഫ് അഭിനയിക്കുക. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. പ്രഭാസ് ആണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അറിയിച്ചത്.

സെയ്ഫ് അലി ഖാൻ ആദിപുരുഷിൽ പങ്കാളിയാകുനന്നുവെന്നറിഞ്ഞതോടെ താൻ ആവേശത്തിലാണെന്നും അദ്ദേഹവുമൊത്ത് അഭിനയിക്കാൻ കാത്തിരിക്കുകയാണെന്നും പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു. ആദിപുരുഷിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും ജനപ്രിയതാരം പ്രഭാസുമായി ഒന്നിച്ചഭിനയിക്കാൻ അവസരം ലഭിച്ചതിലും താൻ ഏറെ സന്തോഷവാനാണെന്ന് സെയ്ഫ് അലി ഖാൻ അഭിപ്രായപ്പെട്ടു.

നേരത്തെ ഓം റൗട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം തൻഹാജിയിലും സെയ്ഫ് അലി ഖാൻ അഭിനയിച്ചിരുന്നു. അന്ന് മികച്ച അഭിനയമായിരുന്നു കാഴ്ച്ച വെച്ചത്. ത്രിഡി രൂപത്തിൽ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രീകരിക്കും. കൂടാതെ തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും ഡബ് ചെയ്യും.