Home അറിവ് ലൈഫ് മിഷനില്‍ നിര്‍മ്മിച്ച വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും; ആദ്യ മൂന്ന് വര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും

ലൈഫ് മിഷനില്‍ നിര്‍മ്മിച്ച വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും; ആദ്യ മൂന്ന് വര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഓരോ വീടിനും നാല് ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുമെന്നാണ് വിവരം. സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പ് പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുക.

ആദ്യത്തെ മൂന്ന് വര്‍ഷത്തേക്കുള്ള പ്രീമീയം സര്‍ക്കാര്‍ അടക്കും. ഇതിന് വേണ്ടി 8.74 കോടി രൂപ മാറ്റി വെയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 250547 വീടുകള്‍ക്കായി 8.74 കോടി രൂപയാണ് മൂന്ന് വര്‍ഷത്തക്ക് പ്രീമിയം അടക്കുന്നതിലൂടെ സര്‍ക്കാരിന് ചിലവായി വരിക.

മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷൂറന്‍സ് പുതുക്കാം. ലൈഫ് മിഷനില്‍ മൂന്നാം ഘട്ടത്തിലെയും അഡീഷണല്‍ ലിസ്റ്റിലേയും ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിന് ഹഡ്കോയില്‍ നിന്ന് 1500 കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതാി മുഖ്യമന്ത്രി പറഞ്ഞു.