Home കൗതുകം 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ വിമാനം റണ്‍വേയില്‍ പറന്നിറങ്ങി; വാതില്‍ തുറന്ന് കണ്ട കാഴ്ച വിവരിക്കാനാകാതെ...

35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ വിമാനം റണ്‍വേയില്‍ പറന്നിറങ്ങി; വാതില്‍ തുറന്ന് കണ്ട കാഴ്ച വിവരിക്കാനാകാതെ ജീവനക്കാര്‍

35 വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ വിമാനം പെട്ടന്നൊരു സുപ്രഭാതത്തില്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നു… കേട്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാലിത് കെട്ടുകഥയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേള്‍ക്കുമ്പോള്‍ കെട്ടുകഥയെന്ന് പറഞ്ഞ് ഏവരും തള്ളിക്കളയുമെങ്കിലും സംഭവം സത്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഈ സംഭവം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്.

ബ്രസീലിലാണ് ഈ അദ്ഭുത സംഭവം നടന്നത്. ബ്രസീലിലെ പോര്‍ട്ടോ അലെഗ്രി എയര്‍പോര്‍ട്ടിന് മുകളില്‍ ഒരു വിമാനം വട്ടമിട്ട് പറക്കുന്നതായി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. വിമാനം വിജയകരമായി റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തിരിക്കുന്നു അജ്ഞാത വിമാനം ഏതാണെന്ന് അറിയാന്‍ എത്തിയ എയര്‍പോര്‍ട്ട് ജീവനക്കാര്‍ വിമാനത്തിന്റെ വാതില്‍ തുറന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി.

1956ല്‍ പ്രവര്‍ത്തനം നിലച്ച സാന്‍ഡിയാഗോ എയര്‍ലൈന്‍സിന്റെ ഒരു വിമാനം ആയിരുന്നു അത്. വിമാനത്തിന്റെ വാതില്‍ തുറന്ന ജീവനക്കാര്‍ പേടിച്ചു വിറച്ചു. 88 യാത്രക്കാരുടെയും നാലു ജീവനക്കാരുടെയും ഉള്‍പ്പെടെ 92 പേരുടെ അസ്ഥികൂടങ്ങള്‍ അതാത് സീറ്റുകളില്‍ ഇരിക്കുന്നു. പൈലറ്റ് വിമാനത്തിന്റെ കണ്‍ട്രോളില്‍ കൈവെച്ച് സീറ്റ് ബെല്‍റ്റോടുകൂടി ഇരിപ്പിടത്തില്‍ തന്നെയുണ്ട്. എന്നാല്‍ ആയാളും അസ്ഥികൂടം ആയിരുന്നു.

അന്വേഷണത്തിനൊടുവില്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ആ വിമാനം ഏതാണെന്ന് കണ്ടെത്തി. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ സാന്‍ഡിയാഗോ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 513 ആയിരുന്നു അത്. 1954 സെപ്റ്റംബര്‍ നാലിന് ജര്‍മനിയിലെ ആഹാനില്‍ നിന്നും ബ്രസീലിലെ പോര്‍ട്ടോ അലെഗ്രയിലേക്ക് ആണ് സാന്‍ഡിയാഗോ ഫ്ലൈറ്റ് 513 പറന്നുയര്‍ന്നത്. 18 മണിക്കൂര്‍ കൊണ്ട് വിമാനത്തിന് ലക്ഷ്യസ്ഥാനത്ത് ലാന്‍ഡ് ചെയ്യാമായിരുന്നു പക്ഷേ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളില്‍ വെച്ച് വിമാനം അപ്രത്യക്ഷമായി.

വിമാനം അറ്റ്ലാന്റിക് തകര്‍ന്നു വീണിരിക്കാമെന്ന അനുമാനത്തില്‍ എത്തി ഏവരും ആ കഥകള്‍ മറന്നു. എന്നാല്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷം വിമാനം പോര്‍ട്ടോ അലെഗ്രയില്‍ തന്നെ ലാന്‍ഡ് ചെയ്തു അതും എല്ലാവരും അസ്ഥികൂടത്തിന്റെ രൂപത്തിലും. ഈ വിചിത്ര സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രസീലില്‍ ഭരണകൂടം ഉത്തരവിട്ടു.

എന്നാല്‍ അന്വേഷണത്തെ പറ്റിയുള്ള വിവരങ്ങള്‍ ഒന്നും അധികൃതര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടില്ല. 1989 നവംബര്‍ 14ന് ദ വീക്കിലി വേള്‍ഡ് ന്യൂസിലൂടെ ആണ് ഈ വിചിത്ര വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്ത ഇപ്പോള്‍ മൂന്ന് പതിറ്റാണ്ടിനു ശേഷം സോഷ്യല്‍ മീഡിയയില്‍ വലിയ തര്‍ക്കത്തിനു കാരണമായിരിക്കുകയാണ്.

ഇത് വ്യാജവാര്‍ത്തയാണെന്നാണ് ഒരു കൂട്ടം ആളുകള്‍ ആരോപിക്കുന്നത്. എന്നാല്‍ സംഭവം യാഥാര്‍ഥ്യമാണ് എന്നാണ് വിവരങ്ങള്‍. ദുരൂഹത നിറഞ്ഞ ആ വിമാനം ലാന്‍ഡിംഗ് എങ്ങനെ സംഭവിച്ചു എന്ന് ഇന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അന്ന് വിമാനം പരിശോധിക്കാന്‍ എത്തിയ ജീവനക്കാര്‍ വാതില്‍ തുറന്നതോടെ പേടിച്ചു വിറച്ചു. വിമാനത്തിനുള്ളില്‍ അവര്‍ കണ്ടത് 92 അസ്ഥികൂടങ്ങളായിരുന്നു. 88 യാത്രികരുടെയും നാല് ജീവനക്കാരുടെയും അസ്ഥികൂടങ്ങള്‍ അവരവരുടെ സീറ്റില്‍ ഇരിക്കുകയായിരുന്നു. 1956ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച സാന്‍ഡിയാഗോ എയര്‍ലൈന്‍സിന്റേതായിരുന്നു ആ വിമാനം. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചുരുളഴിയാത്ത രഹസ്യമായി ഈ സംഭവം നിലനില്‍ക്കുകയാണ്.