സെപ്റ്റംബര്‍ മാസം നീല, വെള്ള കാര്‍ഡ്കാര്‍ക്കുള്ള റേഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കി. സെപ്റ്റംബര്‍ മാസവും മറ്റു മാസങ്ങളിലെ പോലെ തന്നെ റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കും എന്ന് വിചാരിക്കുന്ന വെള്ള, നീല കാര്‍ഡുകാരെ നിരാശയിലാക്കുന്ന ഒരു വാര്‍ത്തയാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളില്‍ നല്‍കിവന്നിരുന്ന സ്‌പെഷ്യല്‍ അരി വിതരണം അതായത് 10 കിലോ അരി 15 രൂപ നിരക്കില്‍ ഈ മാസം ലഭിക്കില്ല
കൂടാതെ വെള്ള കാര്‍ഡ് ഉള്ളവര്‍ക്ക് കഴിഞ്ഞ മാസം വരെ കാര്‍ഡ് ഒന്നിന് 4 കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ ലഭിച്ചിരുന്നത് ഈ മാസം മൂന്നു കിലോ അരി 10.90 രൂപ നിരക്കില്‍ മാത്രമായിരിക്കും ലഭിക്കുക. ഈ മാസം മുതല്‍ സൗജന്യ കിറ്റ് അടുത്ത നാലു മാസത്തേക്ക് നല്‍കുന്നതുകൊണ്ട് ആയിരിക്കാം ഇങ്ങനെയൊരു തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.
എന്നാല്‍ എപിഎല്‍ വിഭാഗത്തിലും അനവധി ആളുകള്‍ റേഷനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. അത്തരക്കാരെ ഇത് ബുദ്ധിമുട്ടിലാക്കും. അതിനാല്‍ അത് എല്ലാവര്‍ക്കും വിഷമമുള്ള ഒരു കാര്യം ആയിരിക്കും.
2020 സെപ്റ്റംബര്‍ മാസത്തിലെ റേഷന്‍ വിഹിതം എങ്ങനെ എന്ന് നമുക്ക് അറിയാം., അതില്‍ നീലകാര്‍ഡുകാര്‍ക്ക് കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി 4 രൂപ നിരക്കില്‍ ലഭിക്കും, ഒപ്പം ലഭ്യതയ്ക്കനുസരിച്ച് ഒരു കിലോ മുതല്‍ 3 കിലോ വരെ ആട്ട ലഭിക്കുന്നതാണ്.