Home അറിവ് ശമ്പള ജോലിക്കാർ നേരിടാന്‍ പോകുന്നത് വന്‍ പ്രതിസന്ധി… ഇനി സംഭവിക്കാന്‍ പോകുന്നത്…

ശമ്പള ജോലിക്കാർ നേരിടാന്‍ പോകുന്നത് വന്‍ പ്രതിസന്ധി… ഇനി സംഭവിക്കാന്‍ പോകുന്നത്…

കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് 18.9 ലക്ഷം ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു എന്നാണ് കണക്കുകള്‍. ഇനിയും ശമ്പളമില്ലാതെ ജോലി തുടരുന്ന ആളുകളും ഒരുപാടുണ്ട്. ആദ്യഘട്ടത്തില്‍ ശമ്പളം പകുതിയായി വെട്ടി കുറയ്ക്കുന്ന രീതിയാണ് പല കമ്പനികളും ചെയ്തത്. പിന്നീട് ജോലികള്‍ വര്‍ക്ക് ഫ്രം ഹോം ആയും ഇത്തരത്തില്‍ ജോലി ചെയ്യാന്‍ കഴിയാത്ത ആളുകളെ പിരിച്ച് വിടുകയും ചെയ്തു. ഇനിയും തീര്‍ന്നില്ല ശമ്പള ജോലിക്കാരുടെ പ്രശ്‌നങ്ങള്‍.

നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് കുറവ് വന്നാലും ശമ്പള ജോലിക്കാരുടെ അവസ്ഥ മോശമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജോലി നഷ്ടപ്പെട്ട ആളുകള്‍ക്ക് ഇനി ജോലി തിരികെ ലഭിക്കാന്‍ സാധ്യത ഇല്ലെന്നാണ് പറയുന്നത്. ഇടത്തരം സംരംഭങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുന്നമെന്നും പറയുന്നു. വരുമാന നഷ്ടത്തേക്കാള്‍ കൂടുതല്‍ തൊഴില്‍ നഷ്ടമാണ് ഈ കാലയളവില്‍ സംഭവിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം കുറഞ്ഞാലും തൊഴില്‍ മേഖലയില്‍ അടുത്ത കാലത്തൊന്നും പുതിയ നിയമനങ്ങള്‍ നടത്തില്ല. പരമാവധി ആളുകളെ പിരിച്ചു വിടുകയും കുറഞ്ഞ ശമ്പളത്തില്‍ കുറച്ച് ആളുകളെ വെച്ച് മുന്നോട്ട് പോകാനുമാണ് കൂടുതല്‍ ആളുകളും ശ്രമിക്കുക. ഇതിലൂടെ വര്‍ഷങ്ങളോളം അനുഭവ സമ്പത്തുള്ള ജോലിക്കാരെ ഇനി കമ്പനികള്‍ക്ക് വേണ്ടാതെയാകും പകരം പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന ആളുകള്‍ക്ക് കുറഞ്ഞ ശമ്പളത്തില്‍ നിയമനം ലഭിക്കും. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇക്കണോമി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.