Home വിനോദം പബ്ജിക്ക് പകരമായി ഫൌ-ജി എത്തുന്നു

പബ്ജിക്ക് പകരമായി ഫൌ-ജി എത്തുന്നു

പബ്ഡി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് എന്നീ ജനപ്രീയ ഗെയിമിങ് ആപ്പുകളടക്കം നിരവധി ചൈനീസ് അപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചത് കഴിഞ്ഞ ദിവസമാണ്. പബ്ജിക്ക് പകരക്കാരനാവാൻ ഇന്ത്യൻ നിർമ്മിത ഗെയിം തയ്യാറെടുക്കുകയാണ്. ഫൌ-ജി എന്ന പേരിലാമ് പുതിയ ഗെയിം പുറത്തിറങ്ങുക. സിനിമാതാരം അക്ഷയ് കുമാറാണ് ഈ ഗെയിം അവതരിപ്പിച്ചത്. ബെംഗളൂരു ആസ്ഥാനമായുള്ള എൻ‌കോർ ഗെയിംസാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്.

ഫൌ-ജി ഗെയിം ഇപ്പോഴും പണിപ്പുരയിലാണ്. ഒക്ടോബറിൽ ഈ ഗെയിം പുത്തിറങ്ങും. ഇന്ത്യയിലെ പ്രമുഖ ഗെയിമിംഗ് വ്യവസായികളിലൊരാളായ വിശാൽ ഗോണ്ടാൽ എൻ‌കോർ ഗെയിമുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. 2019 ലെ പുൽവാമ ഭീകരാക്രമണത്തിനുശേഷം കൊണ്ടുവന്ന അർദ്ധസൈനിക വിഭാഗങ്ങൾക്കുള്ള സർക്കാർ ഫണ്ടായ ഭാരത് കെ വീറിന് ഫൌ-ജിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം സംഭാവന ചെയ്യുമെന്ന് ഗോണ്ടാൽ അറിയിച്ചിട്ടുണ്ട്.

ഫൌ-ജി വൈകാതെ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച ഗോണ്ടാൽ ഇത് നിരവധി മാസത്തെ പ്രയത്നത്തിന്റെ ഫലമാണെന്നും ഗ്രീൻ വാലി എന്ന സ്ഥലത്തെ അടിസ്ഥാനമാക്കിയായിരിക്കും ഗെയിമിന്റെ തീം എന്നും വ്യക്തമാക്കിയിട്ടുള്ളതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ലഡാക്കിലെ ഗാൽവാൻ വാലിയിൽ 20 ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇതിൽ 20 ഇന്ത്യൻ സൈനികരാണ് വിരചരമം പ്രാപിച്ചത്. ഫൌ-ജി ഈ പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.