Home അറിവ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ യുവാക്കള്‍ക്ക് അടക്കം തിയേറ്ററില്‍ എത്തി സിനിമകള്‍ ആസ്വദിക്കാനുള്ള അവസരമാണ് തുറന്നുകിട്ടുന്നത്. പുല്‍വാമയിലും ഷോപിയാനിലുമുള്ള തിയേറ്ററുകളുടെ പ്രദര്‍ശന ഉദ്ഘാടനം ജമ്മു കശ്മീര്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നിര്‍വഹിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കാണുന്നതിന്റെ മികച്ച ഉദാഹരണമായാണ്, സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വിലയിരുത്തപ്പെടുന്നത്. ജമ്മു കശ്മീരിന് ഇത് ചരിത്ര ദിനം എന്നാണ് ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ തിയേറ്ററുകള്‍ ഉദ്ഘാടനം ചെയ്ത ശേഷം പ്രതികരിച്ചത്.

ജമ്മു കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് തൊണ്ണൂറുകളിലാണ് സിനിമാശാലകള്‍ അടച്ചുപൂട്ടിയത്. ദീര്‍ഘകാലത്തിന് ശേഷം തിയേറ്ററില്‍ സിനിമ കാണാനുള്ള അവസരമാണ് കശ്മീര്‍ സ്വദേശികള്‍ക്ക് ലഭ്യമായിരിക്കുന്നത്. യുവാക്കളില്‍ പലര്‍ക്കും ആദ്യമായാണ് തിയേറ്ററില്‍ സിനിമ കാണാന്‍ സാധിക്കുന്നത്.ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെ രാജ്യത്തെ മറ്റിടങ്ങളില്‍ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ജമ്മു കശ്മീരിലെ തിയേറ്ററുകളിലുംതാമസിയാതെ ലഭ്യമായേക്കും മനോഹരമായ ഭൂപ്രകൃതിയാല്‍ അനുഗൃഹീതമായ ജമ്മു കശ്മീര്‍ ഒരുകാലത്ത് ഷൂട്ടിങ് സംഘങ്ങളുടെയും ഇഷ്ട ലൊക്കേഷനായിരുന്നു. എന്നാല്‍ തീവ്രവാദി ആക്രമണങ്ങളെ ഭയന്ന് ഷൂട്ടിങ് സംഘങ്ങള്‍ കശ്മീരില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ ഇതിനും മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.