Home അറിവ് ഉറവിടമില്ലാത്ത പണം നിങ്ങള്‍ അക്കൗണ്ടില്‍ സൂക്ഷിക്കുന്നുണ്ടോ..?

ഉറവിടമില്ലാത്ത പണം നിങ്ങള്‍ അക്കൗണ്ടില്‍ സൂക്ഷിക്കുന്നുണ്ടോ..?

ഉറവിടമില്ലാത്ത പണം അക്കൗണ്ടില്‍ സൂക്ഷിക്കുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി ആദായ നികുതി വകുപ്പ്. ഉറവിടം കാണിക്കാത്ത പണം അക്കൗണ്ടില്‍ ഉണ്ടെന്ന് ഐടി വകുപ്പ് കണ്ടെത്തിയാല്‍ ഈ തുകയ്ക്ക് കനത്ത നികുതിയാണ് നിങ്ങള്‍ നല്‍കേണ്ടി വരുക. ആദായ നികുതി സെക്ഷന്‍ 69 എ അനുസരിച്ചാണ് നികുതി ഈടാക്കുക.

ഉറവിടമില്ലാത്ത ഈ പണത്തിന് 83.25% നികുതി ചുമത്തും. 60% നികുതി + 25% സർചാർജ് + 6% പിഴ എന്ന നിരക്കിൽ ഉയർന്ന വരുമാന നികുതിയാണ് ഈടാക്കുക. എന്നിരുന്നാലും, വരുമാനത്തിന്റെ പ്രതിഫലമായി ക്യാഷ് ക്രെഡിറ്റ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, മുമ്പ് നികുതി അടച്ചിട്ടുണ്ടെങ്കിൽ 6% പിഴ ബാധകമല്ല. ആദായനികുതി നിയമത്തിലെ സെക്ഷൻ 68 പ്രകാരം ഇത്തരം ക്യാഷ് എൻ‌ട്രിയെ ‘വിശദീകരിക്കാത്ത ക്യാഷ് ക്രെഡിറ്റ്’ എന്ന് വിളിക്കുന്നു.

നിങ്ങളുടെ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും പണം, സ്വർണം, ആഭരണങ്ങൾ അല്ലെങ്കിൽ മറ്റ് വിലയേറിയ വസ്തുക്കൾ എന്നിവയുടെ ഉടമ നിങ്ങളാണെന്ന് കണ്ടെത്തിയാൽ ഇത് സംബന്ധിച്ച് വിശദീകരണം തേടും. വിശദീകരണത്തിൽ അസസ്സിംഗ് ഓഫീസർ തൃപ്തനല്ലെങ്കിൽ, ബുള്ളിയൻ, ജ്വല്ലറി അല്ലെങ്കിൽ മറ്റ് വിലയേറിയ വസ്തുക്കളും പണവും ആ വർഷത്തേക്കുള്ള നികുതിദായകന്റെ വരുമാനമായി കണക്കാക്കും.