Home അറിവ് ഇത് എയര്‍ഹോസ്റ്റസുമാരുടെ മാത്രം രഹസ്യം: ഒരിക്കലും യാത്രക്കാര്‍ അറിയില്ല

ഇത് എയര്‍ഹോസ്റ്റസുമാരുടെ മാത്രം രഹസ്യം: ഒരിക്കലും യാത്രക്കാര്‍ അറിയില്ല

ഇത് എയര്‍ഹോസ്റ്റസുമാരുടെ രഹസ്യം: ഒരിക്കലും യാത്രക്കാര്‍ അറിയില്ല

വിമാനത്തില്‍ കയറിയവര്‍ക്കും കയറാത്തവര്‍ക്കും ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാര്‍ എന്ന എയര്‍ഹോസ്റ്റസുകളെ പരിചയമുണ്ടാകും. വിമാനത്തില്‍ കയറി ഇറങ്ങുന്നതുവരെ അവര്‍ നമ്മളെ പരിചരിക്കുകയാണ്. യാത്രക്കാര്‍ അവരുടേതായ എല്ലാ ആവശ്യങ്ങളും എയര്‍ഹോസ്റ്റസുമാരോടാണ് പറയുന്നത്.

എന്നാല്‍ നമ്മള്‍ ആവശ്യപ്പെടുന്ന കാര്യം ഒരു ഫ്ളൈറ്റ് അറ്റന്‍ഡറിനു മറ്റൊരു അറ്റന്‍ഡറുമായി ആശയവിനിമയം നടത്താനായി ചില രഹസ്യ കോഡുകള്‍ ഉണ്ട്. യാത്രക്കാരായ നമ്മള്‍ക്ക് ഇത്തരം കോഡുകള്‍ മനസിലാകില്ല. അത് അവര്‍ മാത്രം ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഒന്നാണ്.

നിങ്ങള്‍ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ ശ്രദ്ധിച്ചു കാണും, കൈ കൊണ്ട് ഫ്‌ളൈറ്റ് അറ്റന്‍ഡുമാര്‍ തമ്മില്‍ ആംഗ്യങ്ങള്‍ കാണിക്കുന്നത്. അത് അവരുടെ ആശയ വിനിമയത്തിനുള്ള കോഡ് ഭാഷയാണ്. ഉദാഹരണത്തിന് ഒരു യാത്രക്കാരന്‍ ചായയും കോഫിയും ചോദിച്ചു എന്നിരിക്കട്ടെ. ഇത് ചായയും കോഫിയും ഉണ്ടാകുന്ന ആളുമായി ആശയവിനിമയം നടത്തുന്നത് എങ്ങനെയെന്നാല്‍, ഒരു തള്ള വിരല്‍ ഉയര്‍ത്തിയാല്‍ ചായയും ഒരു തള്ള വിരലും ചൂണ്ടു വിരലും കൂടി ഉയര്‍ത്തിയാല്‍ കോഫിയും എന്നാണ്.