Home Uncategorized ‘വൈറസിന് വെബിനാര്‍ മനസ്സിലാവില്ല, കേട്ടോ’: ജേക്കബ് വടക്കഞ്ചേരിക്കെതിരെ ഡോക്ടറുടെ കുറിപ്പ്

‘വൈറസിന് വെബിനാര്‍ മനസ്സിലാവില്ല, കേട്ടോ’: ജേക്കബ് വടക്കഞ്ചേരിക്കെതിരെ ഡോക്ടറുടെ കുറിപ്പ്

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മൊത്തം പ്രശ്‌നത്തിലാക്കുമ്പോള്‍ ചില കള്ളനാണയങ്ങളുടെ കടന്നുവരവ് ആരോഗ്യപ്രവര്‍ത്തകരെയുള്‍പ്പെടെ പ്രതിരോധത്തിലാക്കുന്നുണ്ട്. ജേക്കബ് വടക്കഞ്ചേരിയും മോഹനന്‍ വൈദ്യരുമെല്ലാം അതിനുദാഹരണമാണ്.

ഇപ്പോള്‍ ജേക്കബ് വടക്കഞ്ചേരി നടത്താന്‍ പോകുന്ന ഒരു വെബ്മിനാറിനതിരെ കുറിപ്പെഴുതിയിരിക്കുകയാണ് ഡോക്ടര്‍ സുല്‍ഫി നൂഹു. ശാസ്ത്രത്തിനും സാമാന്യബുദ്ധിക്കും എന്തിനേറെ മനുഷ്യ രാശിക്കു തന്നെ വെല്ലുവിളിയാണ് ഇത്തരം വെബിനാറുകള്‍ എന്നാണ് അദ്ദേഹം പറയുന്നത്.

ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

വീണ്ടും വെല്ലുവിളി

ശാസ്ത്രത്തിനും സാമാന്യബുദ്ധിക്കും എന്തിനേറെ മനുഷ്യ രാശിക്കു തന്നെ വെല്ലുവിളിയാണ് ഇത്തരം വെബിനാറുകൾ

സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടുകയും ഇത്തരം കള്ളപ്രചരണങ്ങൾ നടത്തുന്ന വ്യാജ, അശാസ്ത്രീയ വൈദ്യന്മാരെ, ഇരുമ്പഴിക്കുള്ളിൽ അടയ്ക്കുകയും വേണം.

ഇത് പാൻഡെമികാണെന്നോ
ലക്ഷങ്ങളുടെ ജീവൻ നഷ്ടപ്പെട്ടുവെന്നോ
ഉൾക്കൊള്ളാതെ സാമ്പത്തിക ലാഭം മാത്രം നോക്കി നടത്തുന്ന ഇത്തരം കച്ചവട കണ്ണുള്ള കുറുക്കൻന്മാര തിരിച്ചറിയുക തന്നെ വേണം.

ഒന്നോർത്താൽ നന്ന്!

കോവിട് 19 ന് ഈ വെബിനാറൊന്നും മനസ്സിലാവില്ല.അദ്ദേഹം ആരുടെ ശ്വാസകോശത്തിലും കേറി പറ്റും .

അവൻ മരണം നല്കാതെ പോയാൽ നന്ന്.

വെറുതെ വന്നിട്ടു പൊക്കോളൂ എന്നൊന്നും പറഞാൽ വൈറസിന് മനസലാവില്ല .

വെബിനാർ ഒട്ടും മനസ്സിലാകില്ല.

അതുകൊണ്ടുതന്നെ കുപ്രചരണങ്ങൾ സൂക്ഷിക്കുക തന്നെ വേണം

ഡോ സുൽഫി നൂഹു