Home അന്തർദ്ദേശീയം ലോകത്ത് ജനിതകമാറ്റം വന്ന 4000 വൈറസുകള്‍; ബ്രിട്ടീഷ് വാക്‌സിന്‍ വിതരണ മന്ത്രി

ലോകത്ത് ജനിതകമാറ്റം വന്ന 4000 വൈറസുകള്‍; ബ്രിട്ടീഷ് വാക്‌സിന്‍ വിതരണ മന്ത്രി

ലോകത്ത് ജനിതകമാറ്റം വന്ന 4000ത്തോളം വൈറസ് ഉണ്ടെന്ന് ബ്രിട്ടീഷ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ബ്രിട്ടനിലെ വാക്‌സിന്‍ വിതരണ മന്ത്രിയായ നദിം സഹാവിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. അതേസമയം, ജനിതക വകഭേദം വന്ന ആയിരക്കണക്കിന് വൈറസുകളുണ്ടെങ്കിലും വളരെ കുറച്ച് എണ്ണം മാത്രമാണ് അപകടകാരികളെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച് വന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. വാക്‌സിന്‍ നിര്‍മാതാക്കള്‍ വാക്്‌സിനുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.

ഏതു ജനിതകമാറ്റത്തെയും നേരിടാന്‍ തയ്യാറാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ലോകത്ത് ജനിതകഘടന വേര്‍തിരിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് തങ്ങളുടേത്. അതിനാല്‍ രോഗവ്യാപനം മറികടക്കാന്‍ ബ്രിട്ടന് സാധിക്കുമെന്നും നദിം സഹാവി പറഞ്ഞു.