Home Uncategorized ഒറ്റ പ്രസവത്തില്‍ പതിനേഴ് കുട്ടികള്‍!!!

ഒറ്റ പ്രസവത്തില്‍ പതിനേഴ് കുട്ടികള്‍!!!

ഒറ്റ പ്രസവത്തില്‍ തന്നെ പതിനേഴ് കുട്ടികള്‍ക്ക് ജന്‍മം കൊടുത്ത സ്ത്രീയെന്ന പേരില്‍ ഒരു ഗര്‍ഭിണിയുടെയും കുട്ടികളുടെയും ചിത്രം കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. അത്യപൂര്‍വ്വമായ സംഭവമാണിതെന്നും ലോക റെക്കോര്‍ഡാണെന്നുമൊക്കെ പറഞ്ഞു കൊണ്ടുള്ള സന്ദേശമായതിനാല്‍ തന്നെ നിരവധിയാളുകള്‍ ഈ ചിത്രം ഷെയര്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്നതാണ് സത്യം. വിദേശത്തെ ഒരു ആക്ഷേപഹാസ്യ വെബ്സൈറ്റില്‍ വന്ന ചിത്രമായിരുന്നു ഇത്. ഇത് സത്യമാണെന്ന് തെറ്റിദ്ധരിച്ച് പലരും ചിത്രം ഷെയര്‍ ചെയ്യുകയായിരുന്നു. ഇതിലുള്ള ഗര്‍ഭിണിയുടെ ചിത്രം എഡിറ്റ് ചെയ്തതാണ്. ഗര്‍ഭിണിയായ യുവതിയുടെ ചിത്രത്തില്‍ ഫോട്ടോഷോപ്പിലൂടെ കൃത്രിമമായി വലിയ വയറ് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്. കൂടെയുള്ള കുട്ടികളുടെ ചിത്രമാകട്ടെ ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ളതുമാണ്. കുട്ടികള്‍ക്കോ കുട്ടികളുടെ കൂടെയിരിക്കുന്നയാള്‍ക്കോ ചിത്രത്തിലുള്ള സ്ത്രീയുമായി യാതൊരു ബന്ധവുമില്ലെന്നതാണ് വാസ്തവം. ഒരു ഗൈനക്കോളജിസ്റ്റാണ് ചിത്രത്തില്‍ കുട്ടികളുടെ കൂടെയിരിക്കുന്നത്. നിലവില്‍ ഒരു പ്രസവത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ജന്‍മം നല്‍കിയെന്ന ഗിന്നസ് റെക്കോര്‍ഡ് രേഖകള്‍ പ്രകാരം ഒരു അമേരിക്കന്‍ വനിതയുടെ പേരിലാണ്. 8 കുട്ടികള്‍ക്കാണ് ഒറ്റ പ്രസവത്തില്‍ ഇവര്‍ ജന്‍മം നല്‍കിയത്. സത്യം ഇതാണെന്നിരിക്കെ ഇപ്പോഴും ഫേസ്ബുക്കിലും വാട്സ് ആപ്പിലുമെല്ലാം വ്യാജ പ്രസവവാര്‍ത്ത അതിവേഗം പ്രചരിക്കുകയാണ്.