Home ആരോഗ്യം കൊറോണ വൈറസിന്റെ പ്രധാനവാഹകര്‍ ചെറുപ്പക്കാരോ?

കൊറോണ വൈറസിന്റെ പ്രധാനവാഹകര്‍ ചെറുപ്പക്കാരോ?

കൊറോണ വൈറസ് അതിരൂക്ഷമായി വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ പുതിയ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. വൈറസ് ബാധയെ ചെറുത്ത് നില്‍ക്കാന്‍ പ്രതിരോധശേഷി കുറവായതിനാല്‍ പത്ത് വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവര്‍ വീട് വിട്ട് പുറത്തേക്ക് പോകരുതെന്ന് പറയുമ്പോഴും പ്രധാനവാഹകര്‍ ചെറുപ്പക്കാരാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

പ്രായമായ ആളുകള്‍ ലക്ഷങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ കുഴഞ്ഞ് വീണ് മരിക്കുകയും വൈറസ് കണ്ടെത്തുകയും ചെയ്യുന്നത് ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കാറുമില്ല. ഇതിന് ഉത്തരം നല്‍കുന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ചെറുപ്പകാര്‍ക്ക് രോഗലക്ഷണങ്ങള്‍ വളരെ സാവധാനത്തില്‍ മാത്രമാണ് പുറത്തേക്ക് വരുന്നത്. ഇതിനാല്‍ ഇവര്‍ വൈറസ് വാഹകരായി നിരവധി ആളുകളിലേക്ക് എത്തുന്നു. രോഗമുണ്ടെന്ന് തിരിച്ചറിയാതെ നടത്തുന്ന ഇടപെടലുകള്‍ വാഹകന് രോഗം വരുന്നതിന് മുന്‍പ് തന്നെ സമ്പര്‍ക്കത്തിലുള്ള പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് രോഗം ബാധിക്കാന്‍ കാരണമാകുന്നു. ഇതാണ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ പ്രധാന കാരണമായി കണ്ടെത്തുന്നത്.

കുടുംബാന്തരീക്ഷത്തില്‍ നിന്നും ചെറുപ്പക്കാരാണ് കൂടുതല്‍ ആവശ്യങ്ങള്‍ക്കായി പുറത്ത് പോകുന്നത്. ഇവര്‍ ഇടപ്പെടുന്ന ശ്യംഖല മറ്റുള്ളവരേക്കാള്‍ വലുതാണ് എന്നതും പ്രധാന പ്രശ്‌നമാണ്. രോഗമോ ലക്ഷണമോ വൈകിയേ അറിയൂ എന്ന കാര്യം മനസ്സിലാക്കി നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ചെറുപ്പക്കാര്‍ സാമൂഹിക അകലം പാലിച്ചാല്‍ മാത്രമേ വൈറസ് വ്യാപനം കുറയ്ക്കാന്‍ സാധിക്കൂ.