സ്വര്‍ണത്തിന്റെ വില അനുദിനം ഉയരുമ്പോള്‍ സ്വര്‍ണം വില്‍ക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ കുറച്ച് കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഇപ്പോള്‍ സ്വര്‍ണം വില്‍ക്കണം എന്നുണ്ടെങ്കില്‍ അത്യാവശ്യമായും പാന്‍ കാര്‍ഡ്, ആധാര്‍, സ്വര്‍ണം വാങ്ങിയ പഴയ ബില്‍ കൈവശം ഉണ്ടെങ്കില്‍ എന്നിവ ഉണ്ടായിരിക്കണം.
സ്വര്‍ണം വില്‍ക്കാനായി തീരുമാനിച്ചാല്‍ വാങ്ങിയ സ്ഥലം തന്നെ തിരഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്.ന്യായമായ ഡീൽ ലഭിക്കുന്നതിന് പ്രശസ്തമായ ജ്വല്ലറികളിൽ പോകുന്നതാണ് നല്ലത്. സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കാൻ യന്ത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള പ്രത്യേക വിലയിരുത്തലുകളും ഇവിടെയുണ്ടാകും. ജ്വല്ലറികളെ കൂടാതെ സ്വർണ്ണ വായ്പാ കമ്പനികളും എൻബിഎഫ്‌സിയും ഉൾപ്പെടെ ചില കമ്പനികൾ ഡോർ സ്റ്റെപ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഭൗതിക സ്വർണം വിൽക്കുമ്പോൾ, 1 വർഷത്തിൽ കുറയാതെ കൈവശം വച്ചാൽ ഹ്രസ്വകാല മൂലധന നേട്ടനികുതി ഈടാക്കും, ഇവിടെ സമ്പാദിച്ച മുഴുവൻ നേട്ടവും നിങ്ങളുടെ വരുമാനത്തിൽ ചേർക്കുകയും നിങ്ങളുടെ സ്ലാബ് അനുസരിച്ച് നികുതി നൽകുകയും ചെയ്യുന്നു. 3 വർഷത്തിലേറെയായി കൈവശം വച്ചിരിക്കുന്ന സ്വർണ്ണത്തിന്, 20% നികുതി ചുമത്തും. ഇടിഎഫുകൾ, ഡിജിറ്റൽ ഗോൾഡ് തുടങ്ങിയ സ്വർണ്ണ നിക്ഷേപത്തിന്റെ മറ്റെല്ലാ മോഡുകൾക്കും നികുതി ബാധമമാണ്.