Home ആരോഗ്യം വരും കൊല്ലം ജൂലൈയോടെ രാജ്യത്തെ 20-25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനാകും

വരും കൊല്ലം ജൂലൈയോടെ രാജ്യത്തെ 20-25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനാകും

ടുത്ത വര്‍ഷം ജൂലായോടെ രാജ്യത്തെ 20-25 കോടിപ്പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി 40-50 കോടി ഡോസ് വാക്‌സിന്‍ വേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറയുന്നു. വാക്‌സിന്‍ നല്‍കേണ്ടവരുടെ മുന്‍ഗണനക്രമം ഈ മാസം കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ഇതിനുള്ള രൂപരേഖ ഉടന്‍ സജ്ജമാകുമെന്ന് ഞായറാഴ്ച നടത്തിയ സംവാദത്തില്‍ മന്ത്രി അറിയിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യമേഖലയിലുള്ളവര്‍ക്കാകും ആദ്യം വാക്‌സിന്‍ നല്‍കുക. സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണത്തൊഴിലാളികള്‍, ആശാ പ്രവര്‍ത്തകര്‍, നിരീക്ഷണ ഉദ്യോഗസ്ഥര്‍ തുടങ്ങി കോവിഡ് കണ്ടെത്താനും ചികിത്സിക്കാനും രംഗത്തുള്ളവര്‍ ഇതിലുള്‍പ്പെടും.

ഇവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കും. ജൂലായ് അവസാനത്തോടെ 25 കോടിയോളം പേര്‍ക്കായി 50 കോടിയോളം ഡോസ് വാക്‌സിന്‍ നല്‍കാന്‍ ആവശ്യമായ മനുഷ്യവിഭവശേഷി, പരിശീലനം, മേല്‍നോട്ടം തുടങ്ങിയവ സജ്ജമാക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കിവരികയാണ്. കോവിഡ് ബാധിതര്‍ ആര്‍ജിച്ച പ്രതിരോധവും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്.