Home അറിവ് നിരക്ക് പുതുക്കി റെയില്‍വേ; തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ 540 രൂപ

നിരക്ക് പുതുക്കി റെയില്‍വേ; തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ 540 രൂപ

റെയില്‍വേയുടെ പുതിയ ത്രീ ടയര്‍ എസി ഇക്കോണമി ക്ലാസ് കോച്ചുകളിലെ യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു. ആദ്യ 300 കിലോമീറ്റര്‍ വരെ തേഡ് എസിയിലെ സമാന നിരക്കാണെങ്കിലും ദീര്‍ഘദൂര യാത്രകള്‍ക്കു തേഡ് എസിയേക്കാള്‍ നിരക്ക് കുറവായിരിക്കും. ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ക്കു പകരമായിരിക്കും പുതിയ കോച്ചുകള്‍ ഉപയോഗിക്കുക.

നിലവിലുള്ള തേഡ് എസി കോച്ചുകളില്‍ 72 ബെര്‍ത്തുകളാണ്, എന്നാല്‍ പുതിയ ഇക്കോണമി കോച്ചില്‍ 81 ബെര്‍ത്തുകളുണ്ട്. ആദ്യ ഘട്ടത്തില്‍ അനുവദിച്ച 27 കോച്ചുകളും മുംബൈ ഡിവിഷനാണു ലഭിച്ചത്. കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ക്കു ഇക്കോണമി കോച്ചുകള്‍ പിന്നീടു ലഭിക്കും.

ആദ്യ 300 കിലോമീറ്റര്‍ 440 രൂപയായിരിക്കും ഇക്കോണമിയിലും ടിക്കറ്റ് നിരക്ക്. 301-310കിമീ – 449 രൂപ, 311-320കിമീ – 461 രൂപ, 321-330കിമീ – 471 രൂപ, 331-340കിമീ – 483 രൂപ, 341-350കിമീ – 492 രൂപ, 351-360കിമീ – 504 രൂപ, 361-370കിമീ – 514 രൂപ, 371 380കിമീ 526രൂപ , 381-390കിമീ – 533 രൂപ, 391-400കിമീ – 540 രൂപ എന്ന നിലയിലാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ (കോട്ടയം റൂട്ട്) 687 രൂപയാണ് ടിക്കറ്റ് ചാര്‍ജ്ജ്.

തേഡ് എസി നിരക്ക് 753രൂപയാണ്. തിരുവനന്തപുരം – കോഴിക്കോട് – 564 രൂപ, തിരുവനന്തപുരം – ഷൊര്‍ണൂര്‍ – 471 രൂപ, തിരുവനന്തപുരം – എറണാകുളം – 440 രൂപ. തിരുവനന്തപുരം- കോഴിക്കോട് (ആലപ്പുഴ റൂട്ട്) – 540 രൂപയാണ് ടിക്കറ്റ് നിരക്ക്. അടിസ്ഥാന നിരക്കില്‍ സൂപ്പര്‍ഫാസ്റ്റ് ചാര്‍ജ്, റിസര്‍വേഷന്‍, നികുതി, സെസ് എന്നിവ ഉള്‍പ്പെടുന്നില്ല.