Home ആരോഗ്യം മൈഗ്രെയ്ന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

മൈഗ്രെയ്ന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

ലരേയും അലട്ടുന്ന പ്രശ്‌നമാണ് മൈഗ്രെയ്ന്‍. ആരോഗ്യകരമായ ഭക്ഷണമാണ് മൈഗ്രെയ്‌നിനുള്ള പ്രധാന പരിഹാരം. ഉള്ളില്‍ രക്തം തുടിക്കുന്ന രീതിയില്‍ ഒരു വശത്ത് മാത്രമുണ്ടാകുന്ന അസഹനീയമായ വേദനയായിരിക്കും ഇത്. വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഛര്‍ദ്ദി എന്നിവയാണ് സാധാരണ അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍.

മൈഗ്രെയ്ന്‍ പ്രശ്‌നമുള്ളവര്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. അവ തൊക്കെയാണെന്ന് എന്ന് അറിയാം.

മഗ്‌നീഷ്യം അടങ്ങിയ എല്ലാ ഭക്ഷണങ്ങളും മൈഗ്രെയ്ന്‍ നിയന്ത്രിക്കുന്നതിന് ഗുണകരമാണ്. ചിയ വിത്തുകള്‍, കശുവണ്ടി എന്നിവയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ മഗ്‌നീഷ്യം ഉറവിടമാണ്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുകയാണെങ്കില്‍, പ്രത്യേകിച്ച് തലവേദനയും മൈഗ്രേനും ഉണ്ടാകാനുള്ള സാധ്യത കുറയും.

ഹെര്‍ബല്‍ ചായ കുടിക്കുന്നത് ആരോഗ്യത്തിന് പൊതുവേ നല്ലതാണ്. ദഹന പ്രശ്‌നങ്ങള്‍ അകറ്റാനും തലവേദന കുറയ്ക്കാനും ഇത് മികച്ചൊരു പരിഹാരമാണ്. വ്യത്യസ്ത തരം ഹെര്‍ബല്‍ ടീകള്‍ രുചികരമായത് മാത്രമല്ല, ധാരാളം ഗുണങ്ങള്‍ ഉള്ളതുമാണ്. ഉദാഹരണത്തിന്, ഇഞ്ചി ചായ തലവേദന ശമിപ്പിക്കാന്‍ സഹായിക്കും.

ദഹന പ്രശ്‌നങ്ങള്‍ മൂലവും പലപ്പോഴും മൈഗ്രെയ്ന്‍ ഉണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളില്‍, തൈര് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും നിര്‍ജ്ജലീകരണം നിയന്ത്രിക്കുകയും ചെയ്യുന്നതില്‍ സഹായിക്കുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് എല്ലാ പ്രധാന പോഷകങ്ങളും ലഭിക്കാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ സംവിധാന മെച്ചപ്പെടുത്താനും ഇവയ്ക്ക് സാധിക്കും.

കടലിലെ മത്സ്യങ്ങളില്‍ പ്രത്യേകിച്ച് ഒമേഗ 3 ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു. മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും നല്ല കൊഴുപ്പും മൈഗ്രെയ്ന്‍ അകറ്റാന്‍ സഹായിക്കും.